കൊല്‍ക്കത്ത: ജയലളിതയുടെ ഇഡ്ഡലിയും സാന്വാറും തമിഴ്നാട്ടില്‍ ക്ലച്ച് പിടച്ച വിവരം വംഗനാട്ടിലുമെത്തി. ജയലളിതയുടെ ഈ ജനപ്രിയ പരപാടിയുടെ ചുവടു പിടിച്ച് മമതാ ദീദീ ചിക്കന്‍ വിലകുറച്ച് കൊല്‍ക്കത്തക്കാര്‍ക്ക് നല്കുന്നു.
ജയലളിത വെജിറ്റേറിയനാണങ്ങില് മമത തിരച്ചാണ് മീനും ഇറച്ചിയും പച്ചക്കറിയും, പഴവര്‍ഗ്ഗങ്ങളുമാണ് ബംസാളില് വില കുറച്ച് നല്‍കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്തയില്‍ 21 ഓളം ന്യായവില മൊബൈല്‍ വാനുകളാണ് ഇതിനായി ഇറക്കിയിരിക്കുന്നത്.
ഏതായാലും സര്‍ക്കാരിന്റെ വിലപിടിച്ചു നിര്‍ത്താനുള്ള മാര്‍ഗം ഫലം കണ്ടുതുടങ്ങിയെന്നാണ് അവരുടെ വാദം. 200 രുൂപ കിലോക്ക് വിലയുണ്ടായിരുന്ന കോഴിയറച്ചിക്ക് ഇപ്പോള്‍ 150 രൂപയായത്രെ.
എന്നാല്‍ നാട്ടുകാര്‍ക്ക് പ്രിയം 25 ശതമാനം വിലകുറച്ച് കിട്ടുന്ന മീനിനോടാണത്രെ. ചീപ്പര്‍ ചിക്കനിലൂടെ താന്‍ സാധാരണക്കാരോടപ്പമാണന്ന പ്രതിച്ഛായ നിലനിര്്ത്താനാണ് മമതയുടെ ശ്രമം ഫലിക്കോമോയെന്ന് കണ്ടറിയണം




