Section

malabari-logo-mobile

ചീര്‍പ്പിങ്ങല്‍ പാലത്തിന് ഏഴുകോടി അനുവദിച്ചെന്ന് എം.എല്‍.എ

HIGHLIGHTS : പരപ്പനങ്ങാടി നന്നമ്പ്ര പഞ്ചായത്തുകളെ ബന്ധിപ്പിച്ച്

തിരു :- പരപ്പനങ്ങാടി നന്നമ്പ്ര പഞ്ചായത്തുകളെ ബന്ധിപ്പിച്ച്  കീരനെല്ലൂരില്‍ പൂരപ്പറമ്പ് ലോക്കില്‍ ചീര്‍പ്പിങ്ങല്‍ പാലം നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി ഏഴുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയോജകമണ്ഡലം എം.എല്‍.എ കൂടിയായ വിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ. പി. കെ. അബ്ദുറബ്ബ് അറിയിച്ചു.

 

ഇന്‍ലന്റ് നാവിഗേഷന്‍ പാതയുമായി ബന്ധപ്പെട്ട പ്രദേശമായതിനാല്‍ ഈ വകുപ്പിന്റെ കൂടി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് പാലം നിര്‍മ്മിക്കുന്നത്. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് വിഹിതമായി 443.76 ലക്ഷം രൂപയും, കേരള സര്‍ക്കാര്‍ വിഹിതമായി 256.24 ലക്ഷം രൂപയും അടക്കമാണ് ആകെ 7 കോടി രൂപ (700 ലക്ഷം) അനുവദിച്ചിട്ടുള്ളത്. ടൂറിസം പ്രാധാന്യമുള്ള ഈ പ്രദേശത്തിന്റെ വികസനത്തിന് ചീര്‍പ്പിങ്ങല്‍ പാലത്തിന്റെ നിര്‍മ്മാണം സഹായമാകുമെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി, പാലത്തിങ്ങല്‍ – ന്യൂകട്ട് റോഡില്‍ ചീര്‍പ്പിങ്ങല്‍ ഭാഗത്താണ് പാലം നിര്‍മ്മിക്കുന്നത്. 12-10-2012 ന് പൊതുമരാമത്ത് മന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും സാന്നിധ്യത്തില്‍ തിരൂരങ്ങാടിയില്‍ ചേര്‍ന്ന നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനയോഗത്തില്‍ ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് അടിയന്തിരമായി അനുമതി ലഭ്യമാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എത്രയും വേഗം സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇവിടെ റഗുലേറ്ററിന്റെ ചോര്‍ച്ച കാരണമാണ് ഉപ്പ് വെള്ളം കയറി ആയിരക്കണക്കിനേക്കര്‍ സ്ഥലത്തെ കൃഷി നശിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!