ചാലിയം ബേപ്പൂര്‍ ജങ്കാര്‍ സര്‍വീസ് മാര്‍ച്ച് 30 ന് പുനരാരംഭിക്കും

കോഴിക്കോട്: തീരദേശപാതയിലെ പ്രധാന ജങ്കാര്‍ സര്‍വീസായ ചാലിയം ബേപ്പൂര്‍ സര്‍വീസ് ഇന്ന് മുതല്‍ പുനരാംഭിക്കും. ബേപ്പൂര്‍ വികസന സമിതിയുടെ സ്റ്റീല്‍ ജങ്കാറാണ് ഇനി മുതല്‍ സര്‍വീസിന് ഉപയോഗിക്കുക.

നേരത്തെ സുരക്ഷാകാരണങ്ങളാലാണ് രണ്ട് തവണ ഈ സര്‍വ്വീസ് നിര്‍ത്തിവെച്ചത്.. ഒരു തവണ ജങ്കാര്‍ കെട്ടിയ തോണിയില്‍ വള്ളം കയറി നിയന്ത്രണം വിട്ട ജങ്കാര്‍ പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങിയതോടെ മത്സ്യതൊഴിലാളികള്‍ വടം കെട്ടി ജങ്കാറിനെ നിയന്ത്രിക്കുകയായിരുന്നു.
കുറച്ച് കൂടി ദൂരം കുറഞ്ഞ വഴിയായി ഈ റൂട്ട് മാറും.

പുനരാരംഭിച്ച സര്‍വീസിന് ബേപ്പൂര്‍ വികസന സമിതി സ്വീകരണം നല്‍കി.

 

Share news
error: Content is protected !!
Scroll to Top