Section

malabari-logo-mobile

ചരിത്രമായി ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം

HIGHLIGHTS : ഹവാന: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ആദ്യമായി രാജ്യത്തെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന് വന്‍ വരവേല്‍പ്പ...

externalഹവാന: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ആദ്യമായി രാജ്യത്തെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന് വന്‍ വരവേല്‍പ്പാണ് ക്യൂബയിലെ ജനങ്ങള്‍ നല്‍കിയത്. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ഒബാമയെയും സംഘത്തെയും ഹവാന ജോസ് മാര്‍ട്ടി വിമാനത്താവളത്തില്‍ ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ഒബാമയെ സ്വീകരിച്ചു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി ഒബാമ ഉന്നതതല ചര്‍ച്ച നടത്തും. ഗ്വാണ്ടനാമോ വിഷയം ഉള്‍പ്പടെ നിരവധി കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. എന്നാല്‍ ഒബാമ ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തില്ല.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. 88 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കുന്നത്. 1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ക്യൂബ സന്ദര്‍ശിച്ച അവസാന അമേരിക്കന്‍ പ്രസിഡന്റ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!