Section

malabari-logo-mobile

ഗോതമ്പ് മാവ് പായ്ക്കറ്റില്‍ ചത്ത തവളയുടെ അവശിഷ്ടം കണ്ടതായി പരാതി

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരന്‍ സലില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരന്‍ സലില്‍ വാങ്ങിയ ബ്രാഹ്മിണ്‍സ് കമ്പനിയുടെ പായ്ക്കറ്റിലാണ് അവശിഷ്ടം കണ്ടത്. സംഭവത്തില്‍ പരാതിപ്പെട്ടുവെങ്കിലും നിരുത്തരവാദപരമായ സമീപനമാണ് കമ്പനി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സലില്‍ ആരോപിക്കുന്നു.

കഴിഞ്ഞ മാസം ആദ്യമാണ് സലില്‍ യൂണിവേഴ്സിറ്റി സ്റ്റോറില്‍ നിന്ന് ഗോതമ്പ് പായ്ക്കറ്റ് വാങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞ ശേഷം പായ്ക്കറ്റ് പൊട്ടിച്ച് ഒരു തവണ ആഹാരം പാകം ചെയ്തു. രണ്ടാം തവണ മാവ് എടുക്കുമ്പോഴാണ് സലിലിന്‍റെ ഭാര്യ സ്മിതയ്ക്ക് പാക്കറ്റില്‍ നിന്നും തവളയുടെ അവശിഷ്ടം ലഭിച്ചത്.

sameeksha-malabarinews

സംഭവത്തില്‍ പരാതിപ്പെട്ട തങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് ഇപ്പോള്‍ കമ്പനി പെരുമാറുന്നതെന്ന് സലില്‍ ആരോപിക്കുന്നു. കമ്പനി ഗോതമ്പിന്‍റെ സാമ്പിള്‍ പരിശോധനക്ക് എടുത്തുവെങ്കിലും പിന്നീട് ഇതിന്‍റെ റിസള്‍ട്ട് അന്വേഷിച്ചപ്പോള്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ആരോപണം.

കമ്പനിക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പിനും ഉപഭോക്തൃ കോടതിക്കും പരാതി നല്‍കാനൊരുങ്ങുകയാണിവര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!