Section

malabari-logo-mobile

ഗെയ്റ്റടച്ചില്ല; ട്രെയിന്‍ കടന്നുപോയി; ഒഴിവായത് വന്‍ ദുരന്തം

HIGHLIGHTS : കുറ്റിപ്പുറം :കുറ്റിപ്പുറത്തിനടുത്തെ ചെമ്പിക്കല്‍

കുറ്റിപ്പുറം :കുറ്റിപ്പുറത്തിനടുത്തെ ചെമ്പിക്കല്‍ റെയില്‍വേ ഗേറ്റ് തുറന്നു കിടക്കുമ്പോള്‍ ട്രെയിന്‍ കടന്നുപോയി. ഇന്നുച്ചയ്ക്ക് 2.45 മണിയോടെയാണ് നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസാണ് റെയില്‍വേഗേറ്റ് തുറന്നുകിടക്കുമ്പോള്‍ കടന്നുപോയത്. ആ സമയത്ത് വാഹനങ്ങളൊന്നും കടന്നു പോകാതിരുന്നതിനാല്‍ വന്‍ ദൂരന്തം ഒഴിവാകുകയായിരുന്നു. കുറ്റിപ്പുറത്തു നിന്ന് നാഗപറമ്പ് ആതവനാട് എന്നി ഭാഗങ്ങളിലേക്കുള്ള റോഡാണിത്.

കുറ്റിപ്പുറത്തിനും തിരുന്നാവായക്കുമിടയില്‍ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് ഈ ഗേറ്റ്.

sameeksha-malabarinews

ട്രെയിന്‍ കടന്നു പോകുന്നതുകണ്ട് നാട്ടുകാര്‍ പരിഭ്രാന്തിയിലായി. സംഭവത്തെ കുറിച്ച് റെയില്‍വേ അന്വേഷണം തുടങ്ങി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!