Section

malabari-logo-mobile

ഗുജറാത്തില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് സര്‍വ്വേ

HIGHLIGHTS : ദില്ലി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപി 182 സീറ്റില്‍ 133 ഉം നേടുമെന്ന് സര്‍വ്വേ.

ദില്ലി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപി 182 സീറ്റില്‍ 133 ഉം നേടുമെന്ന് സര്‍വ്വേ. 50 ശതമാനത്തിലധികം വോട്ടും നേടുമെന്നാണ് സര്‍വ്വേ പറയുന്നത്. ലെന്‍സ് ഓണ്‍ ന്യൂസാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് 38 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 43 സീറ്റേ ഉണ്ടാവു എന്നാണ് സര്‍വ്വേ ഫലം. ഇതനുസരിച്ച് 2007 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 16 സീറ്റ് കുറയുമെന്നര്‍ത്ഥം.

52 നിയമസഭ മണ്ഡലങ്ങളിലെ 7294 വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. ലെന്‍സ്് ഓണ്‍ ന്യൂസ്് അറിയിച്ചു.

sameeksha-malabarinews

സംസ്ഥാനത്ത് കോണ്‍ഗ്രസ് മുടന്തിയാണ് നീങ്ങുന്നതെന്നും നരേന്ദ്ര മോഡിക്കെതിരെ ശക്തനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്തതും കോണ്‍ഗ്രസിന് തിരിച്ചടി ലഭിക്കാന്‍ കാരണമായേക്കുമെന്ന് സര്‍വ്വേ പറയുന്നു. സെപ്തംബര്‍ രണ്ടിനും 28 നും ഇടയിലാണ് സര്‍വ്വേ നടന്നത്. മൂന്ന് ശതമാനം വരെ ഇതില്‍ മാറ്റമുണ്ടാകാമെന്നും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!