ഗാര്‍ഹിക പീഢന നിരോധന നിയമത്തെ കുറിച്ച് പഠന ക്ലാസ് നടത്തി

മലപ്പുറം : കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക പീഢന നിരോധന നിയമത്തെ കുറിച്ച് വനിതാ ജീവനക്കാര്‍ക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. മലപ്പുറം എന്‍.ജി.ഒ.യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അഡ്വ.കെ.പി.സുമതി വിഷയം അവതരിപ്പിച്ചു.

നുറിലധികം വനിതജീവനക്കാര്‍ പങ്കെടുത്ത ക്ലാസില്‍ സ്ത്രീകള്‍ വീടുകളില്‍ നേരിടുന്ന പീഢനങ്ങള്‍ ചര്‍ച്ചാവിഷയമായി.
ജില്ലാ പ്രസിഡണ്ട് എ.അബ്ദുറഹീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.ശിവദാസ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് ടി.കേസരീദേവി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top