ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം: സ്‌കാനിങ് സെന്ററുകളുടെ അംഗികാരം റദ്ധാക്കും

തിരൂരങ്ങാടി: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്ന സ്‌കാനിങ് സെന്ററുകളുടെ അംഗീകാരം റദ്ധാക്കാന്‍ എ.ഡി.എം. പി. മുരളീധരന്റ അധ്യക്ഷതയില്‍ ചേര്‍ന്ന പി.എന്‍.ഡി.റ്റി. ഉപദേശക സമിതി യോഗം തീരുമാനിച്ചു. അംഗീകരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കാനിങ് സെന്ററുകള്‍, ഭ്രൂണ പരിശോധനാ ലാബോറട്ടറികള്‍, ജനിതക ക്ലിനിക്കുകള്‍ എന്നിവയെക്കെതിരെ നടപടി സ്വീകരിക്കും. ജില്ലയില്‍ എട്ട് പുതിയ സ്‌കാനിങ് സെന്ററുകള്‍ക്ക് അംഗീകാരം നല്‍കാനും രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാനും തീരുമാനിച്ചു.

യഥാസമയം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്ത സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും സ്‌കാനിങ് സെന്ററുകളില്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
ഡി.എം.ഒ. വി.ഉമ്മര്‍ ഫാറൂഖ്, ആര്‍.സി.എച്ച് ഓഫീസര്‍ റോസ് മേരി, ഉപദേശക സമിതി അംഗങ്ങളായ പി. ഗൗരി, ബീനാ സണ്ണി, ഡോ. രമാദേവി, ജില്ലാ നഴ്‌സിങ് ഓഫീസര്‍ ലക്ഷ്മി പൂക്കാടന്‍, എം.കെ. ദേവകി, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ കെ.പി. സാദിഖലി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top