Section

malabari-logo-mobile

ഖാദി ഓണം മേളയ്‌ക്ക്‌ തുടക്കമായി

HIGHLIGHTS : മലപ്പുറം:ഖാദി ഓണം മേളയുടെ ജില്ലാ തല ഉദ്‌ഘാടനം ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. കോട്ടപ്പടി മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡ്‌ പ...

wedding-show-in-Indiaമലപ്പുറം:ഖാദി ഓണം മേളയുടെ ജില്ലാ തല ഉദ്‌ഘാടനം ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. കോട്ടപ്പടി മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്ത്‌ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. നെയ്‌ത്ത്‌ രീതികളില്‍ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഏത്‌ കാലാവസ്ഥയ്‌ക്കും അനുയോജ്യമായത്‌ കൊണ്ടാണ്‌ ഖാദി തുണിത്തരങ്ങള്‍ ജനങ്ങള്‍ക്ക്‌ ഇന്നും പ്രിയങ്കരമാകുന്നതെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ദീപ്‌തമായ ഓര്‍മയാണ്‌ ഖാദി. ഖാദി ഉത്‌പന്നങ്ങള്‍ വാങ്ങുന്നത്‌ സാംസ്‌കാരിക ഓര്‍മപ്പെടുത്തലാണെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖാദി ഉത്‌പന്നങ്ങളുടെ വില്‌പനയില്‍ മലപ്പുറം ജില്ല ഇത്തവണ ഒന്നാമതെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ആദ്യവില്‌പന നിര്‍വഹിച്ച ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ കെ.പി. നൂറൂദീന്‍ പറഞ്ഞു. സ്‌കൂള്‍ യൂനിഫോം വിതരണോദ്‌ഘാടനം നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ നിര്‍വഹിച്ചു. ഖാദിബോര്‍ഡ്‌ അംഗം വി. ബാബുരാജ്‌, മറ്റ്‌ ജനപ്രതിനിധികള്‍ പങ്കെടുത്തു.

മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡ്‌ ബില്‍ഡിങിന്‌ സമീപം ഖാദി ഗ്രാമ സൗഭാഗ്യ സെന്ററില്‍ ജൂലൈ 23 മുതല്‍ ഓഗസ്റ്റ്‌ 27 വരെയാണ്‌ മേള നടക്കുക. 30 ശതമാനം ഗവ. റിബേറ്റിന്‌ പുറമേ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ദോത്തികള്‍, റെഡിമെയ്‌ഡ്‌ ഷര്‍ട്ടുകള്‍, ഖാദി കോട്ടണ്‍ സാരി, സില്‍ക്ക്‌ സാരികള്‍, ഉന്നക്കിടക്കകള്‍, ബെഡ്‌ ഷീറ്റുകള്‍, ഗുണമേന്മയേറിയ ഗ്രാമ വ്യവസായ ഉത്‌പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ 25000 രൂപ വരെ ക്രഡിറ്റ്‌ പര്‍ച്ചേയ്‌സ്‌ സൗകര്യവും ജില്ലാതല പ്രതിവാര നറുക്കെടുപ്പിലൂടെയുള്ള ഒരു ഗ്രാം സ്വര്‍ണം എന്നിവയും മേളയുടെ ആകര്‍ഷണമാണ്‌. കൂടാതെ ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും സമ്മാന കൂപ്പണും ലഭിക്കും

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!