Section

malabari-logo-mobile

ഖത്തറില്‍ ഹാര്‍വെസ്റ്റ് മൂണ്‍ ദൃശ്യമായി

HIGHLIGHTS : ദോഹ: ഇന്നലെ രാത്രി ഖത്തറില്‍ ഹാര്‍വെസ്റ്റ് മൂണ്‍ (വിളവെടുപ്പ് ചന്ദ്രന്‍) പ്രതിഭാസം) ദൃശ്യമായി.

ദോഹ: ഇന്നലെ രാത്രി ഖത്തറില്‍ ഹാര്‍വെസ്റ്റ് മൂണ്‍ (വിളവെടുപ്പ് ചന്ദ്രന്‍) പ്രതിഭാസം) ദൃശ്യമായി. വര്‍ഷത്തില്‍ ഏറ്റവും വലുപ്പത്തിലും ഏറ്റവും തിളക്കത്തിലും പൂര്‍ണ്ണചന്ദ്രന്‍ ദൃശ്യമാകുന്ന പ്രതിഭാസത്തേയാണ് ഹാര്‍വെസ്റ്റ് മൂണ്‍ എന്ന് വിളിക്കുന്നത്. ഇന്നലെ ഖത്തറിലെ ആകാശത്ത് അത്യധികം ശോഭയോടെ പൂര്‍ണ്ണചന്ദ്രന്‍ രാത്രി മുഴുവനും വെട്ടിത്തിളങ്ങുകയായിരുന്നു. ഇന്നലെ വൈകീട്ട്5:25 ന് ഉദിച്ച പൂര്‍ണ്ണ ചന്ദ്രന്‍ ഇന്നു രാവിലെ5:03 വരെ ആകാശത്ത് മിന്നിത്തിളങ്ങി നിന്നു. നഗരത്തിനു പുറത്ത് ഇരുട്ടുള്ള ‘ഭാഗങ്ങളിലാണ് ഹാര്‍വെസ്റ്റ് മൂണ്‍ കണ്ണുകള്‍ക്ക് കുളിര്‍മയേകിയ ദൃശ്യമായത്. കൂടുതല്‍ പ്രകാശം ഉണ്ടാകുന്നതിനാല്‍ കൃഷിസ്ഥലങ്ങളില്‍ രാത്രിയും വിളവെടുക്കാന്‍ കഴിയുമെന്നതിനാലാണ് ഹാര്‍വെസ്റ്റ് മൂണ്‍ എന്നു പേരു വരാന്‍ കാരണം. ഇന്നും ഈ പ്രതിഭാസം ദൃശ്യമാകും. ചന്ദ്രന്റെ മനോഹരമായ പടം എടുക്കാനും ഈ ദിവസങ്ങളില്‍ കഴിയും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!