Section

malabari-logo-mobile

ഖത്തറില്‍ തുരങ്കപാതകള്‍ തുറന്നു

HIGHLIGHTS : ദോഹ:ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ കൂടുതല്‍ ഇന്റര്‍സെക്ഷനുകളും തുരങ്കപാതകളും തുറന്നു. രാജ്യത്തെ പഴക്കമേറിയ റൗണ്ട് എബൗട്ടുകളിലൊന്നായ ട...

ദോഹ:ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ കൂടുതല്‍ ഇന്റര്‍സെക്ഷനുകളും തുരങ്കപാതകളും തുറന്നു. രാജ്യത്തെ പഴക്കമേറിയ റൗണ്ട് എബൗട്ടുകളിലൊന്നായ ടി വി റൗണ്ട് എബൗട്ടിന് ആധുനികതയുടെ മുഖം നല്‍കി ടി വി ഇന്റര്‍സെക്ഷനാക്കിയാണ് ഗതാഗതത്തിന് തുറന്നത്. ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിന് തുറന്നതായി പെതുമരാമത്ത് വകുപ്പ്(അഷ്ഘാല്‍)അറിയിച്ചു. ന്യൂസലാത്തയിലെ അലി ബിന്‍ അബി താലിബ് സ്ട്രീറ്റ് വികസന പദ്ധതിയുടെ രണ്ടാമത്തേയും അവസാനത്തേതുമായ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈദ് ദിനങ്ങള്‍ക്കും പുതിയ അദ്ധ്യായന വര്‍ഷത്തിനും മുന്‍മ്പായി കൂടുതല്‍ റോഡുകള്‍ തുറക്കുമെന്ന് അഷ്ഘാല്‍ റോഡ് പ്രോജക്ട് മാനേജര്‍ സൗദ് അലി തമീമി വ്യക്തമാക്കി.

അലി ബിന്‍ അബി താലിബ് സ്ട്രീറ്റ്, മെസ്സില തുരങ്കപാത, വിപുലീകരിച്ച ജാസ്സിം ബിന്‍ ഹമദ് സ്ട്രീറ്റ്, സിഗ്നല്‍ സംവിധാനത്തിലേക്ക് മാറ്റുന്ന പഴയ ട്രാഫിക് റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം, പേള്‍ ഇന്റര്‍ചേഞ്ചിലെ രണ്ട് തുരങ്കപാത എന്നിവയാണ് ബുധനാഴ്ച ഗതാഗതത്തിന് തുറന്നത്. നിലവിലെ തിരക്കേറിയ സമയത്ത് പുതിയ റോഡുകള്‍ ഗതാഗതത്തിന് തുറന്നത് കൂടുതല്‍ ആശ്വാസകരമായിട്ടുണ്ട്.

sameeksha-malabarinews

ഗതാഗതത്തിരക്ക് കുറയ്ക്കാനായി സ്ട്രീറ്റില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഒക്ടോബറിലുണ്ടാകുമെന്ന് അഷ്ഘാല്‍ പ്രസിഡണ്ട് സാദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി പറഞ്ഞു. ലുസൈല്‍ എക്‌സ്പ്രസ് വേ പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുരങ്കപാതയുടെ യാഥാര്‍ത്ഥ പ്രയോജനം ലഭ്യമായി തുടങ്ങും. 2018 ആദ്യപാദത്തില്‍ പദ്ധതി പൂര്‍ത്തിയാകും. ദോഹയേയും ലുസെയ്ല്‍ സിറ്റിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ലുസൈല്‍ പദ്ധതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!