Section

malabari-logo-mobile

ഖത്തറില്‍ കുറിപ്പില്ലാതെ മരുന്നുമായി പിടിക്കപ്പെടുന്നവര്‍ കൂടുന്നു

HIGHLIGHTS : ദോഹ: മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ കുറിപ്പടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന്‌ പിടിയാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഹമദ്‌ അന്താരാഷ്ട്ര വിമാ...

ദോഹ: മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ കുറിപ്പടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന്‌ പിടിയാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഹമദ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയതോടെ നിരവധി പേരാണ്‌ പിടിയിലായിരിക്കുന്നത്‌. ഇത്തരത്തില്‍ പിടിയിലായ മലപ്പുറം മൊറയൂര്‍ സ്വദേശിയും കോഴിക്കോട്‌ ചേന്ദമംഗല്ലൂര്‍ സ്വദേശിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നാടുകടത്തല്‍ കേന്ദ്രത്തിലാണുള്ളത്‌. കഴിഞ്ഞയാഴ്‌ചയാണ്‌ കുറിപ്പടിയില്ലാതെ മരുന്നു കൊണ്ടുവന്ന ഇരുവരും പിടിയിലായത്‌.

കഴിഞ്ഞ ദിവസം ഇങ്ങനെ പിടിയിലായ അങ്കിത്‌ സിംഗാള്‍ എന്ന കെമിക്കല്‍ എഞ്ചിനിയറെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന്‌ മോചിപ്പിച്ചിരുന്നു. അബദ്ധത്തില്‍ കുടുങ്ങിയതാണെന്ന്‌ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ എംബസി ഇടപെട്ടത്‌. ഇതെ സംഭവത്തില്‍ കഴിഞ്ഞ മാസം ആലപ്പുഴ സ്വദേശിയും പിടിക്കപ്പെട്ടിരുന്നു. എന്നാല്‍ കള്‍ച്ചറല്‍ ഫോറം ജനസേവനവിങ്‌ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന്‌ അദേഹത്തെ മോചിപ്പിക്കുകയായിരുന്നു. പിടിയിലായ അദേഹത്തിന്റെ ബന്ധു മുഖേനെ വിവരമറിഞ്ഞ പ്രവര്‍ത്തകര്‍ നാട്ടില്‍ നിന്ന്‌ മരുന്നിന്റെ ഒറിജിനല്‍ കുറിപ്പടി വരുത്തി ദോഹ ക്യാപിറ്റല്‍, റയ്യാന്‍, ദുഹൈ പോലീസ്‌ അധികൃതര്‍ക്ക്‌ സമര്‍പ്പിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ നിരപരാധിത്വം മനസിലായതിനെ തുടര്‍ന്ന്‌ പിറ്റേദിവസം തന്നെ അദേഹത്തെ മോചിപ്പിക്കുകയായിരുന്നു.

sameeksha-malabarinews

അതെസമയം മലപ്പുറം കോഴിക്കോട്‌ സ്വദേശികളുടെ മോചനത്തിനായി എംബസി അധികൃതര്‍ ഇടപെടുന്നുണ്ടെന്നും കള്‍ച്ചറല്‍ ഫോറം സേവന വിങ്‌ പ്രവര്‍ത്തകര്‍ പറഞ്ഞു. കുറിപ്പടിയില്ലാതെ കൊണ്ടുവരുന്ന മരുന്നുകളില്‍ അധികവും പിടിക്കപ്പെടുന്നത്‌ വേദന സംഹാരി ഗുളികളാണ്‌. ഇവയില്‍ പലതിലും ഖത്തറില്‍ നിരോധിച്ച ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല പലതും ലഹരിവസ്‌തുക്കളായും ദുരുപയോഗം ചെയ്യുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ പരിശോധന ശക്തമാക്കാന്‍ കാരണമായത്‌.

ഇത്തരത്തില്‍ കൊണ്ടുവരുന്ന മരുന്നകളെകുറിച്ച്‌ പ്രവാസികള്‍ക്കിടയില്‍ ശരിയായ ബോധവല്‍ക്കരണം നടത്തേണ്ടത്‌ അത്യാവശ്യമാണെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!