Section

malabari-logo-mobile

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജി വച്ചു

HIGHLIGHTS : കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാജി സ്‌പീക്കര്‍ക്ക്‌ കൈമാറി. കൊല്ലം കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ്‌ കോവൂ...

kovoor-kunjumaonകോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാജി സ്‌പീക്കര്‍ക്ക്‌ കൈമാറി. കൊല്ലം കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ്‌ കോവൂര്‍ കുഞ്ഞുമോന്‍. ആര്‍എസ്‌പി യുഡിഎഫിലേക്ക്‌ വന്നതിനുശേഷം പാര്‍ട്ടി നേതൃത്വവുമായി കുഞ്ഞുമോന്‍ അകല്‍ച്ചയിലാണ്‌. ഇടതുപക്ഷത്തോട്‌ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന്‌ കുഞ്ഞുമോന്‍ പറഞ്ഞു. ആത്മാഭിമാനമുള്ള ഒരാളും യുഡിഎഫില്‍ തുടരില്ലെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ച സംവിധാനമായി യുഡിഎഫ്‌ മാറിയെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.

യുഡിഎഫ്‌ കശുവണ്ടി മേഖലയെ തകര്‍ക്കുമെന്ന്‌ കോവൂര്‍ കുഞ്ഞുമോന്‍ ആരോപിച്ചു. യഥാര്‍ത്ഥ ആര്‍എസ്‌പി രൂപീകരിക്കാന്‍ പോവുകായാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗളായ അമ്പലത്തറ ശ്രീധരന്‍ നായര്‍, ജി എം പോറ്റി എന്നിവരും കൂടെയുണ്ട്‌. കൂടുതല്‍ നേതാക്കളും ആയിരക്കണക്കിന്‌ അണികളും വരും ദിവസങ്ങളില്‍ കൂടെവരും.

sameeksha-malabarinews

ആര്‍എസ്‌പി കേന്ദ്ര കമ്മിറ്റിയില്‍ നിന്നും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും കോവൂര്‍ കുഞ്ഞുമോന്‍ രാജിവെച്ചു. യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ തിരുത്താന്‍ ആര്‍എസ്‌പി തയ്യാറാകുന്നില്ല അതുകൊണ്ട്‌ തന്നെ ഈ സംവിധാനങ്ങളുമായി ചേര്‍ന്നു പോകാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!