Section

malabari-logo-mobile

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിര്‍ ഓട്ടോ മിന്നല്‍ പണിമുടക്ക്

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: ബുധനാഴ്ച രാത്രി യാത്രക്കാരില്‍ നിന്നും ഇരട്ടി യാത്രാകൂലി ആവശ്യപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. രാത്രി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഓട്ടം തൊഴിലാളികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി വൈകി ഓടുന്ന ഓട്ടോറിക്ഷകള്‍ മീറ്റര്‍ ചാര്‍ജ്ജും പകുതി തുകയും ആണ് കൂലിയായി ഈടക്കാറുള്ളത്. എന്നാല്‍ ബുധനാഴ്ച രാത്രി പതിവില്‍ വിപരീതമായി ഓട്ടോറിക്ഷക്കാര്‍ മീറ്റര്‍ ചാര്‍ജ്ജിന്റെ ഇരട്ടി യാത്രക്കാരില്‍ നിന്ന് ആവശ്യപ്പെട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ കൗണ്ടറിലെ പോലീസുകാരന്‍ അധിക തുക ഈടാക്കുന്നതു തടഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനൊടുവിലാണ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്ക് നടത്തിയത്.

sameeksha-malabarinews

പിന്നീട് സ്ഥലത്ത് കൂടുതല്‍ പോലീസ് ഉദേ്യാഗസ്ഥരെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. വ്യാഴാഴ്ച ഉന്നത ഉദേ്യാഗസ്ഥരുമായി രാത്രി യാത്രാകൂലി വര്‍ദ്ധന സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!