Section

malabari-logo-mobile

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ 3 മുതല്‍

HIGHLIGHTS : തിരു: കേരളത്തില്‍ ജൂണ്‍ 3 ന് കാലവര്‍ഷം തുടങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ

തിരു: കേരളത്തില്‍ ജൂണ്‍ 3 ന് കാലവര്‍ഷം തുടങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ മഴ 4 ദിവസം മുമ്പോട്ടോ പിന്നോട്ടൊ ആകാം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങുന്നത് കേരളത്തില്‍ നിന്നാണ്. രാജ്യത്ത് മോശമല്ലാത്ത മഴ ലഭിക്കുമെങ്കിലും കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ മഴ കുറയുമെന്ന ആശങ്കയുണ്ട്.

അന്തരീക്ഷത്തിന്റെ ഉയര്‍ന്ന മണ്ഡലത്തിലെ താപനിലയും കാറ്റിന്റെ ഗതിയും നോക്കിയാണ് കാലവര്‍ഷത്തിന്റെ വരവ് പ്രവചിക്കുന്നത്.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷം മഴ കുറവായതിനാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളും വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലോഡ്‌ഷെഡ്ഡിംഗും ഏര്‍പ്പെടുത്തിയിരുന്നു. വരള്‍ച്ചയില്ലാത്ത വൈദ്യുതിക്ഷാമം ഇല്ലാത്ത നാളുകള്‍ക്കായി മികച്ച കാലവര്‍ഷം കാത്തിരിക്കുകയാണ് കേരളം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!