കോഴിക്കോട് പെണ്‍വാണിഭം; വളാഞ്ചേരിയിലെ വ്യവസായിക്കു വേണ്ടി ഊര്‍ജ്ജിത അന്വോഷണം

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കോഴിക്കാട് അപ്പാര്‍ട്ടുമെന്റുകളില്‍ താമസിപ്പിച്ചും സംസ്ഥാനത്തിന് പുറത്തേക്കും കൊണ്ടുപോയി പീഡിപ്പിച്ചകേസില്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയായ വ്യവസായിക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഭരണമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാവും കുടുങ്ങുമെന്ന് സൂചന.

വ്യവസായി പെണ്‍കുട്ടികളെ തലശ്ശേരിയിലും അന്യസംസ്ഥാനങ്ങളിലും കൊണ്ടപോയി പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴിനല്‍കി. ഇയാളുടെ വാഹനത്തില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലും പെണ്‍കുട്ടികളെ പാര്‍പ്പിച്ചിട്ടുണ്ടെത്രെ.

കൂടാതെ ഹൈദ്രബാദിലെ ഫിലിം സിറ്റിയിലും ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയിട്ടുണ്ട്. പെണ്‍വാണിഭസംഘം പിടിയിലായതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top