കോഴിക്കോട് നാടക ലഹരിയിലേക്ക് ; സാംസ്‌കാരിക ഗ്രാമം ഉടന്‍.

 

photos : biju ibrahim




കോഴിക്കോട് : അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് കോഴിക്കോട് വന്‍ ആസ്വാദക സ്വീകരണം പരിപാടികളുടെ ഉദ്ഘാടന സമ്മേളനം ടാഗോര്‍ തിയ്യേറ്ററില്‍ നടന്നു.
അമേച്വര്‍ കലാരൂപങ്ങളുടെ വികസനത്തിനായി സാംസ്‌കാരിക ഗ്രാമം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടനെ ഉണ്ടാകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി ജോസഫ് പറഞ്ഞു. ടെക്‌നോളജിയുടെ മലവെള്ള പാച്ചിലില്‍ തദ്ദേശിയ കലാരൂപങ്ങള്‍ ഭീഷണി നേരിടുന്നുണ്ടെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
നാടക നഗരമായ കോഴിക്കോട്ട് തിങ്ങി നിറഞ്ഞ ആസ്വാദകര്‍ക്കുമുന്‍മ്പില്‍ രാജസ്ഥാനില്‍ നിന്നുള്ള ചനന്‍ ഗ്യാന്‍ മാന്‍ഗനിയാറിന്റെ നേതൃത്വത്തിലുള്ള സംഗീത സംഘം ‘മ്യൂസിക് കണ്‍സേര്‍ട്ട്’ അവതരിപ്പിച്ചു.

തമിഴ് നാട്ടിലെ ഹട്ടിയകാരി നാടക സംഘത്തിനുവേണ്ടി ശ്രീജിത്ത് സോമസുന്ദരം സംവിധാനം ചെയ്യുന്ന ‘മുളകാപൊടി ‘ നാടകം ശനിയാഴിച്ച അരങ്ങേറും.

Share news
error: Content is protected !!
Scroll to Top