കോഴിക്കോട് ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു

കോഴിക്കോട്: ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. കോഴിക്കോട് നാദാപുരത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സരമായി പൊള്ളലേറ്റ വെള്ളയില്‍ സ്വദേശിനിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മന്ത്രവാദനി കുറ്റ്യാടി സ്വദേശി നജ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

മന്ത്രവാദിനി നജ്മയുടെ വീട്ടില്‍ വെച്ചാണ് പൊള്ളലേറ്റത്. ദുര്‍മന്ത്രവാദത്തിനായി പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഠത്തിലേക്ക് പെട്രോളൊഴിച്ചപ്പോഴണ് തീ ആളിപടര്‍ന്നത്. ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുള്ള യുവതി തന്റെ രണ്ടാം വിവാഹം ശരിയാവുന്നതിന് വേണ്ടിയായിരുന്നു മന്ത്രവാദിനിയുടെ അടുത്തെത്തയിയത്.

രണ്ട് വര്‍ഷമായി പുറമേരിയിലെ വീട്ടില്‍ നജ്മ ദുര്‍മന്ത്രവാദം നടത്തിവരികയാണ്. 50 ശമാനത്തോളം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top