കോഴിക്കോട്ടും ഇനി ലോ ഫ്‌ളോര്‍ ബസ്സുകള്‍

കോഴിക്കോട് : തിരുവന്തപുരത്തും കൊച്ചിയിലും നടപ്പിലാക്കിയ രീതിയില്‍ കോഴിക്കോട്ടും ലോ ഫ്‌ളോര്‍ ബസ്സുകള്‍ ഓടിക്കാന്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി.

നഗരത്തിലെ എല്ലാ ഭാഗങ്ങളെയും ബന്ധിച്ചുകൊണ്ടാകണം ഈ സര്‍വീസ് നടത്തേണ്ടതെന്ന് നിര്‍ദേശിച്ചതായി ആര്‍ടിഒ ചെയര്‍മാനും ജില്ല കലക്ടറുമായ മോഹന്‍കുമാര്‍ പറഞ്ഞു. നിലവില്‍ സിറ്റി ബസുകള്‍ സര്‍വീസ് നടത്താത്ത ബൈപ്പാസ് റോഡുകളിലടക്കം പരിഗണിക്കുന്ന രീതിയിലായിരിക്കണം ലോഫ്‌ളോര്‍ സര്‍വ്വീസുകള്‍ പരിഗണിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്.

കോഴിക്കോട് ലോ ഫ്‌ളോര്‍ സംവിധാനം വരുന്നതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Share news
error: Content is protected !!
Scroll to Top