എയര്‍ഹോസ്റ്റസിന്‍രെ ആത്മഹത്യ ഹരിയാന മുന്‍ മന്ത്രിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ദില്ലി : മുന്‍ എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മ ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് തിരയുന്ന മുന്‍ ഹരിയാന മന്ത്രി ഗോപാല്‍ കാണ്ഡയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കാണ്ഡെയുടെ ദില്ലിയിലും സിര്‍സയിലുമുള്ള വസതികളിലും പോലീസ് ഇയാള്‍ക്കായി റെയ്ഡ് നടത്തി.

കാണ്ഡയുടെ എംഡിഎല്‍ആര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായിരുന്ന ഗീതിക(23) കഴിഞ്ഞ ഞായറാഴ്ചയാണ് അവര്‍ താമസിക്കുന്ന ദില്ലിയിലെ ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗീതികയുടെ ആത്മഹത്യ കുറിപ്പില്‍ തന്റെ മരണത്തിനുത്തരവാദി ഗോപാല്‍ കാണ്ഡയും അവരുടെ സക്രട്ടറിയുമായ അരുണുമാണെന്ന് പറയുന്നുണ്ട്.

സ്വതന്ത്രനായി എംഎല്‍എയായി ജയിച്ച കാണ്ഡെ പിന്നീട് ഹരിയാനയുടെ ആഭ്യന്തര മന്ത്രി വരെയായിരുന്നു.

Share news
error: Content is protected !!
Scroll to Top