Section

malabari-logo-mobile

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക; അഞ്ച്‌ തര്‍ക്കമുള്ള സീറ്റുകളില്‍ ഹൈക്കമാന്റ്‌ തീരുമാനമെടുക്കും.

HIGHLIGHTS : ദില്ലി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പ്രതിന്ധി. അഞ്ച്‌ സീറ്റുകളിലാണ്‌ തര്‍ക്കം നിലനില്‍ക്കുന്നത്‌. ഇവിടെയൊഴിച്ച്‌ ബാക്കിയുള്ള മുഴ...

congress-logoദില്ലി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പ്രതിന്ധി. അഞ്ച്‌ സീറ്റുകളിലാണ്‌ തര്‍ക്കം നിലനില്‍ക്കുന്നത്‌. ഇവിടെയൊഴിച്ച്‌ ബാക്കിയുള്ള മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളേയും കേന്ദ്ര സ്‌ക്രീനിങ്‌ കമ്മിറ്റി അംഗീകരിച്ചു. തര്‍ക്കമുള്ള സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റെതായിരിക്കും. കെ ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റി നിര്‍ത്താന്‍ ഹൈക്കമാന്റ് നിര്‍ദേശിച്ചെങ്കിലും ആവശ്യം ഉമ്മന്‍ ചാണ്ടി തള്ളി.

തന്റെ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ പ്രചരണ രംഗത്ത് സജീവമാകുന്നതില്‍ ബുദ്ധിമുട്ട് ഉണ്ട് എന്നാണ് വിഎം സുധീരന്റെ നിലപാട്. അനൗപചാരിക ചര്‍ച്ചകള്‍ രാത്രി ഏറെ വൈകിയും നടന്നു. അതിനിടെ മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി. രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ടിഎന്‍ പ്രതാപനെ കയ്പ്പമംഗലത്ത് നിന്ന് മാറ്റി സീറ്റ് ആര്‍എസ്പിക്ക് നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
കയ്പമംഗലത്തുനിന്ന് ടിഎന്‍ പ്രതാപന്‍ പിന്മാറി. ഈ സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചേക്കും. നാട്ടിക മണ്ഡലം ജനതാദള്‍ യുവിന് വിട്ടുകൊടുത്തു. തരൂര്‍ സീറ്റില്‍ സി പ്രകാശനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനമെങ്കിലും ഈ സീറ്റ് കേരള കോണ്‍ഗ്രസ്‌ജേക്കബ് ഗ്രൂപ്പിന് വിട്ടുകൊടുക്കാനാണ് സാധ്യത.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!