പരപ്പനങ്ങാടി പഞ്ചായത്ത് കേരളോത്സവം 2012

പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2012 ഒക്‌ടോബര്‍ 5 മുതല്‍ 14 വരെ തീയ്യതികളില്‍ നടത്തുന്നതാണ്. കായിക മത്സരങ്ങള്‍ 13-ാം തീയ്യതി ചുടലപറമ്പ് മൈതാനത്തും കലാമത്സരങ്ങള്‍ 13,14 തീയ്യതികളിð പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ചും നടക്കുന്നതാണ്.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്‌ടോബര്‍ 3 -ാം തീയ്യതി 3 മണിക്കു മുമ്പായി പ്രവേശന പത്രിക ഗ്രാമപഞ്ചായത്ത് ഓഫീസിലോ വാര്‍ഡ് മെമ്പര്‍മാര്‍ വശമോ നല്‍കേണ്ടതാണ്.

2012 ആഗസ്റ്റ് ഒന്നിന് പതിനഞ്ച് വയസ്സ് തികഞ്ഞവരും മുപ്പത്ത് അഞ്ച് വയസ്സ് തികയാത്തവരുമായ യുവജനങ്ങൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.

കേരളോത്സവത്തിന്റെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സീനത്ത് ആലിബാപ്പു ചെയര്‍മാനായൂം സെക്രട്ടറി . പി. സി. സാമുവല്‍ കണ്‍വീനറായും വിപുലമായ സംഘാടക സമിതി രൂപികരിച്ചു.

 

Share news
error: Content is protected !!
Scroll to Top