Section

malabari-logo-mobile

കേരളത്തിലെ തീവണ്ടിയാത്രക്കാരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി റെയില്‍വെ മന്ത്രിക്ക് കത്തയച്ചു

HIGHLIGHTS : തിരുവനന്തപുരം: കേരളത്തിലെ റെയില്‍വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്...

pinarayi vijayanതിരുവനന്തപുരം: കേരളത്തിലെ റെയില്‍വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ വകുപ്പുമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം മൂന്ന് തീവണ്ടി അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണിത്. ഇക്കഴിഞ്ഞ ആഗസ്ത് 13ന് മംഗലാപുരം – തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മാവേലി എക്‌സ്പ്രസിന്റെ എഞ്ചിന് കാസര്‍കോട് ജില്ലയില്‍ ചെറുവത്തൂരിന് അടുത്ത് തീപിടിച്ചു. ആഗസ്റ്റ് 28ന് എറണാകുളത്തിനടുത്ത് കറുകുറ്റി റയില്‍വേ സ്‌റ്റേഷനടുത്ത് തിരുവനന്തപുരം – മംഗലാപുരം എക്‌സ്പ്രസിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റിയതായിരുന്നു രണ്ടാമത്തെ അപകടം. സെപ്തംബര്‍ 20 നായിരുന്നു അടുത്ത അപകടം. കൊല്ലം ജില്ലയില്‍ കരുനാഗപള്ളിക്കടുത്ത് ഗുഡ്‌സ് തീവണ്ടി പാളം തെറ്റി. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരം – ചെന്നെ എക്‌സ്പ്രസിന് സിഗ്‌നല്‍ തകരാറുമുണ്ടായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!