Section

malabari-logo-mobile

കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രശ്‌നങ്ങളില്‍ ഹൈകമാന്‍ഡ് ഇടപെടും; മുരളീധരന്‍

HIGHLIGHTS : ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. നിയമസഭാസമ്മേളനത്തിന് ശേഷമാകും ഇതുണ്ടാവുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുഗുള്‍ വാസ്‌നിയുമായുള്ള കൂടികാഴ്ചക്കുശേഷം വാര്‍ത്താ സമ്മേളനത്തിലാണ് കെ മുരളീധരന്‍ ഇക്കാര്യം അറിയിച്ചത്.

യുഡിഎഫും കോണ്‍ഗ്രസ്സും ഒന്നിച്ചു പോകണമെന്നാണ് സോണിയ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും സോളാര്‍ മുസ്ലീം ലീഗ് അടക്കമുള്ള വിഷയങ്ങളില്‍ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ പരിഹരിക്കാന്‍ കഴിയുമെന്നും മുരളീധരന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സിലും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും പ്രശ്‌നങ്ങളുമായി മുന്നോട്ട് പോകാന്‍ ആവില്ലെന്നും മുന്നണി സംവിധാനത്തില്‍ എല്ലാവരും നിയന്ത്രണം പാലിക്കണമെന്നും അദേഹം പറഞ്ഞു. അഭിപ്രായ വ്യാസ്യാസങ്ങള്‍ ഉണ്ടെങ്കില്‍ ഇട്ടെറിഞ്ഞ് പോകുന്നതല്ല മുന്നണി ബന്ധമെന്നും അത് മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും മുസ്ലീം ലീഗിനെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒന്നും പറഞ്ഞിട്ടില്ലെന്നും ആശയപരമായ ഭിന്നതകള്‍ ഉണ്ടെങ്കില്‍ കോണ്‍ഗ്രസ്സും ലീഗും ചര്‍ച്ച ചെയത് പരിഹാരം കാണണമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

sameeksha-malabarinews

സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്നും കുറ്റക്കാരായവരെ കണ്ടെത്തേണ്ടത് പോലീസാണെന്നും നേതൃമാറ്റം അജണ്ടയില്‍ ഇല്ലാത്തതാണെന്നും മുരളീധരന്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!