കെ അജിതക്ക് കാറപകടത്തി്ല്‍ പരിക്കേറ്റു

കോഴിക്കോട്: അന്വേഷി പ്രസിഡന്റ് കെ അജിതക്ക് കാറപകടത്തില്‍ പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് തൊണ്ടയാട് ബൈപ്പാസിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.. അജിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തലക്കും വാരിയെല്ലിനുമാണ് പരിക്ക്.

അജിതയും ഭര്‍ത്താവ് യാക്കുബും സഞ്ചരിച്ചിരുന്ന കാര്‍ കാവ് ബസ്‌ററോപ്പിന് സമീപത്തുള്ള ഇടവഴിയിലേക്ക് തിരിക്കുന്നതിനിടെ എതിരെ നിന്നു വന്ന കാര്‍ ഈ കാറിന്റെ പിന്‍വാതിലിന്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു…

യാക്കൂബിനും പരിക്കേറ്റിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top