കുറ്റിപ്പുറം: കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനടുത്ത് യുവാവ് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് വീണ് പരിക്കേറ്റു. തൃശൂര്‍ കൊടകര മറ്റത്തൂര്‍ ജിബിന്‍ ജോര്‍ജ്ജ്(26) നാണ് പരിക്കേറ്റത്. ഇയാളെ പോലീസു നാട്ടുകാരും ചേര്‍ന്ന് തൃശൂര്‍ സ്വകാര്യാശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് യുവാവിന പരിക്കറ്റ നിലയില്‍ ട്രാക്കിന് സമീപം കിടക്കുന്നത് കണ്ടത്. ബിക്കാനീര്‍ എക്‌സ്പ്രസില്‍ തൃശൂരില്‍ നിന്നാണ് ഇയാള്‍ കയറിയത്. കുറ്റിപ്പുറത്ത് സ്റ്റോപ്പിലാത്ത ട്രെയിനാണിത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




