Section

malabari-logo-mobile

കുമ്പസാര പീഡനക്കേസ്; റിമാന്‍ഡിലായ വൈദികര്‍ക്ക് ജാമ്യമില്ല

HIGHLIGHTS : പത്തനംതിട്ട: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് വൈദികന്‍മാര്‍ കോടതി ജാമ്യം നിഷേധിച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്ക...

പത്തനംതിട്ട: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് വൈദികന്‍മാര്‍ കോടതി ജാമ്യം നിഷേധിച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വൈദികരുടെ അഭിഭാകര്‍ അറിയിച്ചു.

കേസില്‍ അറസ്റ്റിലായ വൈദീകരായ ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. അറസ്റ്റിലായ ഇരുവരും റിമാന്‍ഡിലാണ്.

sameeksha-malabarinews

കേസിലെ ഒന്നാം പ്രതി ഫാ.സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ ജോര്‍ജ്ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകുന്നതു വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു.

പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ റപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!