Section

malabari-logo-mobile

കുടുംബശ്രീ ശക്തമായി നിലനില്‍ക്കേണ്ടത് ആവശ്യം; പി കെ അബ്ദുറബ്ബ്

HIGHLIGHTS : തിരൂരങ്ങാടി: കുടുംബശ്രീ പ്രസ്ഥാനം ശക്തമായി നിലനില്‍ക്കേണ്ടത്

തിരൂരങ്ങാടി: കുടുംബശ്രീ പ്രസ്ഥാനം ശക്തമായി നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. കുടുംബശ്രീ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിച്ചു. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കുടുംബശ്രീ മുഖേന സ്ത്രീകള്‍ക്ക് വരുമാനം ലഭിക്കുന്ന വിവിധ പദ്ധതികള്‍ ആരംഭിച്ചത് കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. സ്ത്രീ ശാക്തീകരണത്തിനും കുടുംബശ്രീ വഴി തെളിയിച്ചതായി മന്ത്രി പറഞ്ഞു. നന്നമ്പ്ര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പഞ്ചായത്ത് പ്രസിഡന്റ് കെ ടി സഫിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി പി ജമീല അബൂബക്കര്‍, ബ്ലോക്ക് മെമ്പര്‍മാരായ ഇ ഹംസ, വി പി നാസിയ സിദ്ധീഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ അബ്ദുസ്സലാം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കാവുങ്ങല്‍ ഫാത്തിമ, സി കുഞ്ഞിമൊയ്തീന്‍ എന്ന ബാപ്പുട്ടി, ടി ആസ്യ, സെക്രട്ടറി കോയ വെള്ളക്കാന്‍തൊടി, ഇ ഒ അബ്ദുന്നാസര്‍, പി പി തങ്കച്ചന്‍, കെ കെ അബ്ദുറസാഖ്, കെ പി കെ തങ്ങള്‍, പി ജാനു, ഗീരീഷ് മാസ്റ്റര്‍, കെ രാവുണ്ണി മാസ്റ്റര്‍, പി ബീരാന്‍കുട്ടി ഹാജി, പി ഇബ്രാഹീം കുട്ടി, രാഖേഷ് പി കുമാര്‍ സംസാരിച്ചു. സ്ത്രീകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!