Section

malabari-logo-mobile

കിണര്‍ വെളളം സാമ്പിള്‍ പരിശോധന നടത്തി

HIGHLIGHTS : പരപ്പനങ്ങാടി : കേരള വാട്ടര്‍അതോറിറ്റിയുടെ സഹകരണത്തോടെ പാലത്തിങ്ങല്‍ ആശ്വാസ്‌ ചാരിറ്റബിള്‍ ട്രസ്റ്റിന്‌ കീഴില്‍ പ്രദേശത്തെ വീടുകളിലെ കിണര്‍ വെളളം സാ...

PGDI WATER TEST CLASSപരപ്പനങ്ങാടി : കേരള വാട്ടര്‍അതോറിറ്റിയുടെ സഹകരണത്തോടെ പാലത്തിങ്ങല്‍ ആശ്വാസ്‌ ചാരിറ്റബിള്‍ ട്രസ്റ്റിന്‌ കീഴില്‍ പ്രദേശത്തെ വീടുകളിലെ കിണര്‍ വെളളം സാമ്പിള്‍ പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിച്ചു. പരിശോധനയില്‍ പ്രദേശത്തെ 80 ശതമാനം കിണര്‍ വെളളത്തിലും വന്‍ തോതില്‍ അപകടകരമാംവിധം പി.എച്ചും, അമോണിയവും മറ്റും അടങ്ങിയിട്ടുളളതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌. കൂടുതല്‍ അളവില്‍ കാണപ്പെട്ട വെളളം വിദഗ്‌ദപരിശോധനക്കയക്കും. ക്യാമ്പില്‍ വാട്ടര്‍അതോറിറ്റി സീനിയര്‍ കെമിസ്റ്റുകളായ വിനോദ്‌, വിജയന്‍ എന്നിവര്‍ പരിശോധനക്കും ബോധവല്‍ക്കരണ ക്ലാസിനും നേതൃത്വം നല്‍കി. പാലത്തിങ്ങല്‍ ആശ്വാസ്‌ ഓഫീസിന്‌ സമീപം നടന്ന ക്യാമ്പ്‌ ദേശീയ പരിശീലകന്‍ ഡോ. വി.പി.ഹാറൂണ്‍ അബ്ദുല്‍ റഷീദ്‌ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ മുബഷിര്‍ കുണ്ടാണത്ത്‌ അധ്യക്ഷനായി. ഡോക്‌ടര്‍ കെ. മുഹമ്മദ്‌ യാസിര്‍, ഷാജിസമീര്‍ പാട്ടശ്ശേരി, പി.വി.പി. ജംഷീര്‍, മഅ്‌സൂം.പി.കെ, അഹമ്മദ്‌കുട്ടി മടപ്പളളി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!