Section

malabari-logo-mobile

കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോയ്ക്ക് വര്‍ണാഭമായ തുടക്കം

HIGHLIGHTS : കോഴിക്കോട്: കോണ്‍ഫഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേര്‍സ്

കോഴിക്കോട്: കോണ്‍ഫഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(CREDAI), കോഴിക്കോട് സംഘടിപ്പിക്കുന്ന 15-ാമത് കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോയ്ക്ക് വര്‍ണാഭമായ തുടക്കം. കോഴിക്കോട് വാസന്‍ ഐകെയര്‍ ഹോസ്പിറ്റലിനു സമീപമുള്ള അരയിടത്തുപാലം ഗ്രൗണ്ടില്‍ ആരംഭിച്ച കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അലോക് കുമാര്‍ സാബു ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതല്‍ രാത്രി 8 മണിവരെയാണ് പ്രദര്‍ശന സമയം. ഷോ 13ന് സമാപിക്കും.

പ്രോപ്പര്‍ട്ടി ഷോയില്‍ കോഴിക്കോട്ടെ ഏറ്റവും വിശ്വാസ്യതയുള്ള ബില്‍ഡിര്‍മാര്‍ ഒരുക്കുന്ന ഭവനങ്ങള്‍ സ്വന്തമാക്കാം. വില്ലകള്‍, അപ്പാര്‍ട്ട് മെന്റുകള്‍, റീട്ടെയ്ല്‍ & കൊമേസ്യല്‍ പ്രോപ്പര്‍ട്ടീസ് എന്നിവ സുഗമമായി തിരഞ്ഞെടുക്കാം. എച്ച് ഡി എഫ് സി ഹോം ലോണ്‍സ് ഒരുക്കുന്ന സുതാര്യവും ആകര്‍ഷകവുമായ ഭവനവായ്പ പദ്ധതികളും ഷോ കൂടുതല്‍ ആകര്‍ഷകമാക്കും. പ്രമുഖ ബാത്ത്‌റൂം ആക്‌സസറീസ് നിര്‍മ്മാതാക്കളായ ജാക്വറിന്റെ സ്റ്റാളുകളും പ്രോപ്പര്‍ട്ടി ഷോയിലുണ്ട്.

sameeksha-malabarinews

ഇന്ത്യയിലെ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നായ കോഴിക്കോട് ഒരു ഭവനം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരുടെ പുതിയ പ്രോജക്്റ്റുകളെക്കുറിച്ച് നേരിട്ടറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ഏറ്റവും നല്ല അവസരമാണിത്.

കേരളത്തിലെ വിശ്വാസ്യതയുടെ പര്യായങ്ങളായ 15 ഭവനനിര്‍മ്മാതാക്കളുടെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലെ 1000 ത്തിലധികം ഭവനങ്ങളാണ് പ്രോപ്പര്‍ട്ടി ഷോയുടെ മുഖ്യ ആകര്‍ഷണം. അലയന്‍സ് ഹോംസ്, അല്‍ഹിന്ദ് ബില്‍ഡേര്‍സ്, അപ്പോളോ ബില്‍ഡ് ടെക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ക്രെസന്റ് ബില്‍ഡേര്‍സ്, ഗാലക്‌സി ബില്‍ഡേര്‍സ്, ഗുഡ്എര്‍ത്ത് ഹോംസ്, ഹൈലൈറ്റ് ബില്‍ഡേര്‍സ്, കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേര്‍സ് പ്രൈ. ലിമിറ്റഡ്, പി.വി.എസ് അപ്പാര്‍ട്ട്‌മെന്റ്‌സ്, ക്വീന്‍സ് ഹാബിറ്റാറ്റ്‌സ്, സ്‌കൈലൈന്‍ ബില്‍ഡേര്‍സ്, ശ്രീരോഷ് പ്രോപ്പര്‍ട്ടീസ് എന്നിവരാണ് പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുക്കുന്ന പ്രമുഖ ബില്‍ഡര്‍മാര്‍.

ഭവനനിര്‍മ്മാണരംഗത്ത് ബിസ്‌നസ്സ് മൂല്യങ്ങളും ഉന്നതഗുണനിലവാരവും ഉറപ്പുവരുത്തുന്നതോടൊപ്പം സമൂഹത്തിന്റെ നന്മയും വികസനവുമാണ് CREDAI-യുടെ ലക്ഷ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!