Section

malabari-logo-mobile

കാലിക്കറ്റ്‌ സര്‍വകലാശാല വാര്‍ത്തകള്‍

HIGHLIGHTS : കുഞ്ഞിരാമന്‍ വൈദ്യര്‍ സ്‌മാരക എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണ മെഡല്‍ അവാര്‍ഡ്‌ ദാനം 27-ന്‌ കുഞ്ഞിരാമന്‍ വൈദ്യര്‍ സ്‌മാരക എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണ മെ...

കുഞ്ഞിരാമന്‍ വൈദ്യര്‍ സ്‌മാരക എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണ മെഡല്‍
അവാര്‍ഡ്‌ ദാനം 27-ന്‌
കുഞ്ഞിരാമന്‍ വൈദ്യര്‍ സ്‌മാരക എന്‍ഡോവ്‌മെന്റ്‌ സ്വര്‍ണ്ണ മെഡല്‍ അവാര്‍ഡ്‌ ദാനം മെയ്‌ 27-ന്‌ രാവിലെ 10.30-ന്‌ കാലിക്കറ്റ്‌ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ വെച്ച്‌ നടക്കും. സര്‍വകലാശാലക്ക്‌ കീഴിലെ ലോ കോളേജുകളില്‍ പഞ്ചവത്സര എല്‍.എല്‍.ബിക്ക്‌ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങുന്ന വിദ്യാര്‍ത്ഥിക്കാണ്‌ ഓരോ വര്‍ഷവും മെഡല്‍ സമ്മാനിക്കുന്നത്‌. കോഴിക്കോട്‌ ലോ കോളേജിലെ എയ്‌ഞ്ചല്‍ റോസ്‌ ജോസ്‌ 2015-ലെ മെഡലിന്‌ അര്‍ഹത നേടിയത്‌. വൈസ്‌ ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ്‌ ബഷീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇ.കെ. ഭരത്‌ ഭൂഷണ്‍ ഐ.എ.എസ്‌ അവാര്‍ഡ്‌ സമ്മാനിച്ച്‌ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ പ്രോ-വൈസ്‌ ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്‌ട്രാര്‍ ഡോ.ടി.എ.അബ്‌ദുല്‍ മജീദ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. പി.ആര്‍ 850/2016
ബിരുദ പ്രവേശനത്തിന്‌ നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്‌ടു ഫലം കാത്തിരിക്കുന്നവര്‍ 31-നകം വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കണം
കാലിക്കറ്റ്‌ സര്‍വകലാശാലക്ക്‌ കീഴിലെ കോളേജുകളില്‍ ബിരുദ പ്രവേശനത്തിന്‌ ആഗ്രഹിക്കുന്ന നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്‌ടു പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ മെയ്‌ 31-നകം അപേക്ഷാ ഫീസ്‌ അടച്ച്‌ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫലപ്രഖ്യാപനത്തിന്‌ ശേഷം ലോഗിന്‍ ചെയ്‌ത്‌ അപേക്ഷ പൂര്‍ത്തീകരിക്കുകയും വേണം. ഈ വിദ്യാര്‍ത്ഥികളെ നാലാമത്തെ അലോട്ട്‌മെന്റ്‌ മുതല്‍ അഡ്‌മിഷന്‌ പരിഗണിക്കും. പി.ആര്‍ 851/2016
ബി.വോക്‌ പ്രവേശനം: അപേക്ഷകരുടെ ശ്രദ്ധക്ക്‌
കാലിക്കറ്റ്‌ സര്‍വകലാശാലക്ക്‌ കീഴിലെ മാള കാര്‍മല്‍ കോളേജ്‌, എല്‍ത്തുരുത്ത്‌ സെന്റ്‌ അലോഷ്യസ്‌ കോളേജ്‌, തൃശൂര്‍ സെന്റ്‌ മേരീസ്‌ കോളേജ്‌, അരീക്കോട്‌ സുല്ലമുസ്സലാം സയന്‍സ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ നടത്തുന്ന ബി.വോക്‌ കോഴ്‌സിന്‌ ഈ വര്‍ഷം മുതല്‍ പരമ്പരാഗത രീതിയിലായിരിക്കും പ്രവേശനം. അലോട്ട്‌മെന്റ്‌ പ്രക്രിയയില്‍ നിന്നും ബി.വോക്‌ കോഴ്‌സിനെ ഒഴിവാക്കിയിട്ടുണ്ട്‌. ഈ കോഴ്‌സിന്‌ ഓപ്‌റ്റ്‌ ചെയ്‌തിട്ടുള്ളവര്‍ അതത്‌ കോളേജുമായി ബന്ധപ്പെടണം. ഓപ്‌ഷന്‍ മാറ്റുന്നതിന്‌ നോഡല്‍ സെന്ററുകളുമായി ബന്ധപ്പെട്ട്‌ അപേക്ഷ എഡിറ്റ്‌ ചെയ്യണം.
വിവിധ എയ്‌ഡഡ്‌ കോളേജുകളില്‍ എയ്‌ഡഡ്‌ കോളേജ്‌ മാനേജ്‌മെന്റിന്റെ കമ്മ്യൂണിറ്റിക്കായി നീക്കിവെച്ചിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക്‌ ഓപ്‌ഷന്‍ നല്‍കുന്നതിന്‌ ലഭ്യമായ അവസരം ഉപയോഗിക്കാത്തവര്‍ ജൂണ്‍ രണ്ടിനകം നോഡല്‍ സെന്ററുകളുമായി ബന്ധപ്പെട്ട്‌ നല്‍കണം. പി.ആര്‍ 852/2016
ലക്ഷദ്വീപില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌ ലക്‌ചറര്‍: വാക്‌-ഇന്‍-ഇന്റര്‍വ്യൂ
കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ലക്ഷദ്വീപിലെ ആന്ത്രോത്ത്‌, കടമത്‌ കേന്ദ്രങ്ങളിലേക്ക്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ ലക്‌ചറര്‍മാരെ കരാരടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്‌ ജൂണ്‍ നാലിന്‌ രാവിലെ പത്ത്‌ മണിക്ക്‌ സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ വെച്ച്‌ വാക്‌-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ 55% മാര്‍ക്കോടെ പി.ജിയും നെറ്റ്‌/പി.എച്ച്‌.ഡിയും. നെറ്റ്‌/പി.എച്ച്‌.ഡി ഉള്ളവരുടെ അഭാവത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ 55% മാര്‍ക്കോടെ പി.ജി ഉള്ളവരെയും പരിഗണിക്കും. പ്രതിമാസ വേതനം: 40,700/- രൂപ. (നോണ്‍ നെറ്റ്‌: 33,000/- രൂപ). പ്രായപരിധി: ഉയര്‍ന്ന പ്രായപരിധി: 65 വയസ്‌. താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പത്‌ മണിക്ക്‌ വിദ്യാഭ്യാസ യോഗ്യത, വയസ്‌, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. പി.ആര്‍ 853/2016
ബി.പി.എഡ്‌ കോഴ്‌സുകള്‍ക്ക്‌ ജൂണ്‍ അഞ്ച്‌ വരെ അപേക്ഷിക്കാം
കാലിക്കറ്റ്‌ സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, അഫിലിയേറ്റഡ്‌ കോളേജുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ബി.പി.എഡ്‌ ഇന്റഗ്രേറ്റഡ്‌ (നാല്‌ വര്‍ഷം, യോഗ്യത: പ്ലസ്‌ടു/തത്തുല്യം), ബി.പി.എഡ്‌ (രണ്ട്‌ വര്‍ഷം, യോഗ്യത: ബിരുദം) എന്നീ പ്രവേശന പരീക്ഷകളുള്ള കോഴ്‌സുകള്‍ക്ക്‌ ജൂണ്‍ അഞ്ച്‌ വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ www.cuonline.ac.in എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017. പി.ആര്‍ 854/2016
എം.എസ്‌.ഡബ്ല്യൂ പ്രവേശനം ജൂണ്‍ 15 വരെ അപേക്ഷിക്കാം
കാലിക്കറ്റ്‌ സര്‍വകലാശാലയുടെ സുല്‍ത്താന്‍ ബത്തേരി സെന്റര്‍ ഫോര്‍ പി.ജി സ്റ്റഡീസ്‌ ഇന്‍ സോഷ്യല്‍ വര്‍ക്ക്‌, അഫിലിയേറ്റ്‌ കോളേജുകള്‍ എന്നിവിടങ്ങളില്‍ എം.എസ്‌.ഡബ്ല്യൂ പ്രവേശനത്തിന്‌ ജൂണ്‍ 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ www.cuonline.ac.in എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017. പി.ആര്‍ 855/2016
നാലാം സെമസ്റ്റര്‍ യു.ജി പരീക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാലയുടെ അഫിലിയേറ്റഡ്‌ കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.എ/ബി.എസ്‌.സി/ബി.എസ്‌.സി ഇന്‍ ആള്‍ടര്‍നേറ്റ്‌ പാറ്റേണ്‍/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.സി.എ/ബി.എസ്‌.ഡബ്ല്യൂ/ബി.ടി.എ/ബി.ടി.എച്ച്‌.എം/ബി.വി.സി/ബി.എച്ച്‌.എ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സിസിഎസ്‌എസ്‌) സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 24-ന്‌ ആരംഭിക്കും. പി.ആര്‍ 856/2016
അദീബെ ഫാസില്‍ അഡീഷണല്‍ ലാംഗ്വേജ്‌ മലയാളം പുനഃപരീക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല മെയ്‌ 23-ന്‌ നടത്തിയ ഫൈനല്‍ അദീബെ ഫാസില്‍- അഡീഷണല്‍ ലാംഗ്വേജ്‌ മലയാളം (2008 പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ റദ്ദ്‌ ചെയ്‌തു. പുനഃപരീക്ഷ മെയ്‌ 30-ന്‌ അതത്‌ കേന്ദ്രങ്ങളില്‍ നടക്കും. പി.ആര്‍ 857/2016
പരീക്ഷാഫലം
കാലിക്കറ്റ്‌ സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എ (ഏപ്രില്‍ 2015) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പി.ആര്‍ 858/2016

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!