Section

malabari-logo-mobile

കാരശ്ശേരി മാഷിന് സര്‍വ്വകലാശാലയുടെ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

HIGHLIGHTS : തേഞ്ഞിപ്പലം: ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ ഡോ.എം എന്‍ കാരശ്ശേരി കലിക്കറ്റ്

തേഞ്ഞിപ്പലം: ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ ഡോ.എം എന്‍ കാരശ്ശേരി കലിക്കറ്റ് സര്‍വ്വകലാശാല മലയാള അധ്യാപകപദവിയില്‍ നിന്ന് ശനിയാഴ്ച വിരമിക്കും. 1986-ല്‍ സര്‍വ്വകലാശാല മലയാള-കേരള പഠനവിഭാഗത്തില്‍ ഔദ്യോഗികജീവിതം തുടങ്ങിയ കാരശ്ശേരി വകുപ്പധ്യക്ഷ സ്ഥാനത്തുനിന്നാണ് വിരമിക്കുന്നത്.
മാതൃഭൂമിയില്‍ സഹപത്രാധിപരായി ജോലിയാരംഭിച്ച കാരശ്ശേരി, കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട്ടെ ഈവനിംങ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശകലനം തിരുമൊഴികള്‍, താരതമ്യ സാഹിത്യ ചിന്ത, മാരാരുടെ കുരുക്ഷേത്രം, ആലോചന, തെളി മലയാളം തുടങ്ങി അമ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.
അധ്യാപകവൃത്തിയില്‍ നിന്നും വിരമിക്കുന്ന കാരശ്ശേരിക്ക് സഹപ്രവര്‍ത്തകരും ഗുരുക്കന്‍മാരും ശിഷ്യന്‍മാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.,. സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ വെച്ചായിരുന്നു യാത്രയയപ്പ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!