Section

malabari-logo-mobile

കളമശേരി ഭൂമി തട്ടിപ്പ്‌ കേസ്‌; ടി ഒ സൂരജിനെ പ്രതി ചേര്‍ക്കില്ല

HIGHLIGHTS : കൊച്ചി: കളമശേരി ഭൂമി തട്ടിപ്പ്‌ കേസില്‍ മുന്‍ ലാന്റ്‌ റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ പ്രതിചേര്‍ക്കേണ്ടെന്ന്‌ സിബിഐ തീരുമാനിച്ചു. തണ്ടപ്പേര്‍ റദ്ദാക...

sooraj.jpg.image_.784.410കൊച്ചി: കളമശേരി ഭൂമി തട്ടിപ്പ്‌ കേസില്‍ മുന്‍ ലാന്റ്‌ റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ പ്രതിചേര്‍ക്കേണ്ടെന്ന്‌ സിബിഐ തീരുമാനിച്ചു. തണ്ടപ്പേര്‍ റദ്ദാക്കിയ സൂരജിന്റെ നടപടി തെറ്റാണെങ്കിലും കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല.

കളമശേരി കേസിലെ അന്വേഷണം അവസാനഘട്ടത്തിലെത്തിയതോടെയാണ്‌ ടി ഒ സൂരജിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന തീരുമാനമുണ്ടായത്‌. സൂരജിന്റെ നടപടിയില്‍ പിഴവുണ്ടെന്നും വകുപ്പുതല നടപടിയും ആവശ്യമാണെന്നും എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കാന്‍ പറ്റും വിധം കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. സൂരജിന്റെ നടപടികള്‍ പരപ്രേരണയാലാണെന്നതിന്‌ തെളിവില്ല. നുണപരിശോധനയിലും അത്തരത്തില്‍ സൂചനകളില്ല. അതുകൊണ്ടുതന്നെ സൂരജിനെ സാക്ഷിയാക്കിയാല്‍ മതി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചനയുണ്ടെന്ന്‌ ടി ഒ സൂരജ്‌ പറഞ്ഞു. കളമശേരി ഭൂമി തട്ടിപ്പില്‍ തിരിമറിനടന്നതായി തന്നെയാണ്‌ താന്‍ കരുതുന്നതെന്ന്‌ അദേഹം വ്യക്തമാക്കി.

sameeksha-malabarinews

രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ അന്വേഷണ സംഘം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!