Section

malabari-logo-mobile

കലയുടെ വര്‍ണതുളളികള്‍ പെയ്തിറങ്ങി: ജില്ലാകലോത്സവത്തിന് തുടക്കമായി

HIGHLIGHTS : മലപ്പുറം:  നാലു നാള്‍ നീണ്ടുനില്‍കുന്നമലപ്പുറം റവന്യൂ ജില്ലാകലോത്സവത്തിന് മേല്‍മുറി എം എം ഇ ടി ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ പ്രൗഢഗംഭീര തുടക്കം. നൂറുക...

മലപ്പുറം:  നാലു നാള്‍ നീണ്ടുനില്‍കുന്നമലപ്പുറം റവന്യൂ ജില്ലാകലോത്സവത്തിന് മേല്‍മുറി എം എം ഇ ടി ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ പ്രൗഢഗംഭീര തുടക്കം. നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സാനിധ്യത്തില്‍ മന്ത്രി എ പി അനില്‍കുമാര്‍മേള ഉദ്ഘാടനം ചെയ്തു. കോണാംപാറയില്‍ നിന്നാരംഭിച്ച ഘോഷയാത്ര കാണാന്‍ റോഡിനിരുവശവും തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും അടങ്ങിയ ജനസഞ്ചയം വരുംനാളുകളില്‍ ഈ കലാമേള ജനകീയമാകും എന്നുള്ളതിന്റെ സാക്ഷ്യപത്രമായി.

ഉദ്ഘാടനത്തിനുശേഷം പ്രധാനവേദിയില്‍ അരങ്ങേറിയ കഥകളി മത്സരത്തില്‍ എ ഗ്രേഡോടെ സംസ്ഥാന കലാമേളയിലേക്ക് അര്‍ഹതനേടിയ പരപ്പനങ്ങാടി എസ് എന്‍ എം എച്ചസിലെ നീതുകൃഷണന്റെ അര്‍ജുനന്‍ കാണികളെ വിസ്മയിപ്പിച്ചു.
വേദി നാലില്‍ അരങ്ങേറിയ ഓട്ടംതുളളല്‍ മത്സരത്തില്‍ എട്ടുപേരെ പിറകിലാക്കി ബകവധം തുള്ളി തിമര്‍ത്ത് തേഞ്ഞിപലം സെന്‍പോള്‍സ് എച്ച് എസ്എസ്സിലെ ദേവിക ടി.കെ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയെടുക്കുകയായിരുന്നു.

sameeksha-malabarinews

തായമ്പകയും പഞ്ചവാദ്യവും തുകല്‍വാദ്യത്തിന്റെ പെരുമയിലേക്ക് പെരുക്കികയറിയപ്പോള്‍ പൗരാണികതയുടെ സ്മൃതികളിലേക്ക് ആടിച്ചേര്‍്ന്ന കൂടിയാട്ടവും കലാസ്വാദകരുടെ മനസില്‍ നിറഞ്ഞുനിന്നു. വരും നാളുകളില്‍ 15 വേദികളില്‍ യുവതയുടെ പ്രതിഭ മാറ്റുരയ്ക്കുമ്പോള്‍ മലപ്പുറത്തിന് ഇനി ഉറങ്ങാത്ത രാവുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!