Section

malabari-logo-mobile

കനയ്യ കുമാര്‍ ആശുപത്രി വിട്ടു; നിരാഹാര സമരം അവസാനിപ്പിച്ചു

HIGHLIGHTS : ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍ ആശുപത്രി വിട്ടു. കനയ്യ തുടര്‍ന്നു വന്ന നിരാഹാര സമരം അവസാനിപ്പിക്കുകയും ...

downloadആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍ ആശുപത്രി വിട്ടു. കനയ്യ തുടര്‍ന്നു വന്ന നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു.
തനിക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ സര്‍വ്വകലാശാല അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങുകയായിരുന്നു. ഇതിനിടയില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കനയ്യയെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരാഹാര സമരം ഒമ്പതാം ദിവസം പിന്നിട്ടിരുന്നു.

കനയ്യ കുമാര്‍ നിരാഹാര സമരം തുടരുകയാണെങ്കില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ് രക്തം ഛര്‍ദ്ദിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതായി ഉമര്‍ ഖാലിദ് പറഞ്ഞിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പു വകവയ്ക്കാതെ സമരം തുടരാനായിരുന്നു കനയ്യ കുമാറിന്റെ തീരുമാനം. ഇതിനിടയില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. പുറത്തു നിന്നും ആളുകളെ കാമ്പസിനകത്തേക്ക് അകത്തേക്ക് കയറ്റരുതെന്ന് സര്‍വകലാശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കനയ്യ കുമാറടക്കം 20 വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് സര്‍വ്വകലാശാല അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 28 മുതല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. തങ്ങള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. കനയ്യ കുമാറിന്റേതു മാത്രമല്ല മറ്റ് വിദ്യാര്‍ത്ഥികളുടേയും ആരോഗ്യനില ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!