Section

malabari-logo-mobile

കടല്‍ക്കൊല; ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍

HIGHLIGHTS : ദില്ലി : കടല്‍ക്കൊലക്കേസിലെ പ്രതികളാ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഡല്‍ഹി

ദില്ലി : കടല്‍ക്കൊലക്കേസിലെ പ്രതികളാ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നടക്കും. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക. ഇതെ കുറിച്ചുള്ള വിവരം അറിയിച്ചത് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കും വിചാരണ നടപടികാര്യങ്ങള്‍ തീരുമാനിക്കു. ഏപ്രില്‍ രണ്ടിനായിരിക്കും കടല്‍ക്കൊല കേസ് സുപ്രീംകോടതി പരിഗണിക്കുക.

sameeksha-malabarinews

കടല്‍ക്കൊലകേസിന്റെ വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കാന്‍ നേരത്തെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമമന്ത്രാലയം വഴി പ്രത്യേക കോടതി രൂപീകരമത്തിനുള്ള ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയ്ക്ക് നല്‍കിയിരുന്നു.

കൊല്ലം സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവം കൊല്ലത്തു നടന്നതിനാല്‍ ഇതിനായി പ്രത്യേകം രൂപീകരിക്കുന്ന കോടതിയായി കൊല്ലം സെഷന്‍സ് കോടതിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു.

ഈ കേസില്‍ ഇന്ത്യയുടെ നിയമാധികാരം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് പ്രത്യേക കോടതി ഡല്‍ഹിയില്‍ തന്നെ രൂപീകരിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!