Section

malabari-logo-mobile

കടലോരത്തിന്‌ കൈതാങ്ങായി സന്നദ്ധസംഘങ്ങള്‍

HIGHLIGHTS : പരപ്പനങ്ങാടി: മാസങ്ങളായി മത്സ്യം ലഭിക്കാതെ വറുതിയിലകപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ സുമനസുകളും സന്നദ്ധസംഘടനകളും

parappananangdi beach 1 copyപരപ്പനങ്ങാടി: മാസങ്ങളായി മത്സ്യം ലഭിക്കാതെ വറുതിയിലകപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ സുമനസുകളും സന്നദ്ധസംഘടനകളും സഹായമെത്തിച്ചിട്ടും കടലോരത്ത്‌ പട്ടിണിബാക്കി. സുന്നി യുവജന സംഘം തീരത്തെ ആയിരം കുടുംബങ്ങള്‍ക്ക്‌ ഭക്ഷ്യകിറ്റ്‌ വിതരണം ചെയ്‌തു. എപി വിഭാഗം സുന്നി യുവജന സംഘവും തീരത്ത്‌ അരി വിതരണം ചെയ്‌തു. കെഎംസിസിയുടെ അരിവിതരണവും വള്ളകമ്മിറ്റികളുടെ അരിവിതരണവും നടന്നു. തിരൂരങ്ങാടിയിലെ മേല്‍വിലാസം മറച്ചുവെച്ച ഒരു വ്യക്തിയുടെ ഭക്ഷ്യകിറ്റും ചാപ്പപടി, ചെട്ടിപ്പടി കടപ്പുറങ്ങളില്‍ വിതരണം ചെയ്‌തു.

സദ്ദാംബീച്ചിലെ ന്യൂചാമ്പ്യന്‍സ്‌ ക്ലബ്‌ നടത്തിയ അരിവിതരണം കെ ടി കോയ ഉദ്‌ഘാടനം ചെയ്‌തു. ബെസ്‌റ്റ്‌ ഫ്രന്റ്‌സ്‌ ചാപ്പപടി നടത്തിയ പഠനോപകരണ വിതരണം അങ്ങാടി ഖാസി മുഹമ്മദ്‌ കോയതങ്ങള്‍ ഉല്‍ഘാടനം ചെയ്‌തു. ജമാത്തെ ഇസ്ലാമി പരപ്പനങ്ങാടി ബീച്ച്‌ ഘടകങ്ങള്‍ സംയുക്തമായി തീരത്തെ 500 കുടുംബങ്ങള്‍ക്ക്‌ അരിവിതരണം ചെയ്‌തു. പ്രാദേശി അമീര്‍ അബൂബക്കര്‍ ഹാജി, ബീച്ച്‌ യൂണിറ്റ്‌ നേതാക്കളായ അബ്ദുറസാഖ്‌ പഞ്ചാര, അശറഫ്‌, സിദ്ധിഖ്‌ എം തുടങ്ങയവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

പട്ടിണിയില്‍ പൊറുതിമുട്ടുന്ന തങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാറും സന്നദ്ധ സംഘങ്ങളും മുന്നോട്ട്‌ വരണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!