Section

malabari-logo-mobile

ഏഴാംതരം തുല്യതാ പരീക്ഷ ആരംഭിച്ചു

HIGHLIGHTS : മലപ്പുറം : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന

മലപ്പുറം : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതാ കോഴ്‌സിന്റെ ആറാം ബാച്ചിന്റെ പരീക്ഷ ജില്ലയിലെ 51 കേന്ദ്രങ്ങളില്‍ ആരംഭിച്ചു.630 പുരുഷന്‍മാരും 446 സ്ത്രീകളുമടക്കം 1076 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 107 പട്ടികജാതിക്കാരും ആറ് പട്ടികവര്‍ഗക്കാരുമുള്‍പ്പെടുന്നു. 69 വയസ്സുള്ള കുഞ്ഞിമുഹമ്മദാണ് ഏറ്റവും പ്രായംകൂടിയ പഠിതാവ്. 14 വയസ്സുള്ള മുഹമ്മദ് ഹാസിഫ്, അനസ് കെ എന്നിവരാണ് പ്രായം കുറഞ്ഞവര്‍. ജനപ്രതിനിധികള്‍, ബ്രെയില്‍ സാക്ഷരതാ പഠിതാക്കള്‍, വീട്ടമ്മമാര്‍, ഓട്ടോ തൊഴിലാളികള്‍ തുടങ്ങിയവരും പരീക്ഷ എഴുതുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, സംസ്ഥാന സാക്ഷരതാമിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കരുവമ്പലം, കമ്മിറ്റി അംഗങ്ങളായ വി.എം.അബൂബക്കര്‍, ട്രെയിനിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.ഹനീഫ്, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ വിവിധ പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഇന്ന് പരപ്പനങ്ങാടി ടൗണ്‍ ജി.എല്‍.പി.സ്‌കൂളിലെ പരീക്ഷാകേന്ദ്രം സന്ദര്‍ശിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!