Section

malabari-logo-mobile

എ കെ ജി യെ ഹിന്ദു നേതാവാക്കുന്നത് പൊറുക്കാനാവില്ല; പിണറായി

HIGHLIGHTS : കണ്ണൂര്‍: എ കെ ജി യെ ഹിന്ദു നേതാവായി ചിത്രീകരിക്കാനുള്ള

കണ്ണൂര്‍: എ കെ ജി യെ ഹിന്ദു നേതാവായി ചിത്രീകരിക്കാനുള്ള ആര്‍ എസ്എസിന്റെയും വി എച്ച് പി യുടെയും ശ്രമങ്ങള്‍ പൊറുക്കാനാവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. എകെജിയെ ഹിന്ദു നേതാവാക്കി ചത്രീകരിക്കാനുള്ള നീക്കം നെറികേടാണെന്നും അദ്ദേഹം പറഞ്ഞു. എകെ ജി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്തവരാണ് കൂടുതല്‍ അതുകൊണ്ടുതന്നെ എ കെജി യെ അംഗീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് സന്തോഷമുണ്ടെന്നും പിണറായി പറഞ്ഞു. എകെജി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംസാരിക്കവെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

ജാതി മത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്ത നേതാവാണ് എ കെ ജി യെന്നും അദ്ദേഹം ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തത് ഹിന്ദു എന്ന നിലയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

യോഗത്തില്‍ സിപിഎംപോളിറ്റി ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, പി ജയരാജന്‍, ഇ.പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!