എസ്എന്‍എം എച്ച്എച്ച്എസ്സ്എസ്സില്‍ പച്ചക്കറി വിളവെടുപ്പ്

പരപ്പനങ്ങാടി : എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കുട്ടികളും അധ്യാപകരും ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു.

വെള്ളരി , കക്കരി, ചുരങ്ങ, പടവലം, കുംമ്പളം മത്തന്‍,വെണ്ട, വത്തയ്ക്ക, കയ്പ്പ തുടങ്ങി വിവിധയിനം പച്ചക്കറികളുടെ വിളവെടു്പപാണ് നടന്നത്. ഇന്നു മാത്ും 50 കിലോയോളം പച്ചക്കറി വിളവെടുത്തു. രാസ കീടനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ ഇവിടുത്തെ പച്ചക്കറിക്ക് വന്‍ ഡിമാന്റാണ്. ആയിരം രൂപയ്ക്കുള്ള വില്‍പ്പന ഇന്നുമാത്രം നടന്നു.

ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ മലയാളം അധ്യാപകനായ വിനയന്‍ പാറോലിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികളാണ് ഈ പ്രശംസനീയമായ നേട്ടത്തിന് പിന്നില്‍.

ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന്‍, ആനന്ദവല്ലി ടീച്ചര്‍, പിടിഎ പ്രസിഡന്റ് മുരളി, സ്‌കൂള്‍ മാനേജര്‍ ലത്തീഫ് മദനി എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top