എം എം മണിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

കൊച്ചി: മണക്കാട് വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് കേസില്‍ എഫ് ഐ ആര്‍ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി എം എം മണി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസുമായി സംസ്ഥാന സര്‍ക്കാരിന് മന്നോട്ട് പോകാമെന്നും കോടതി അിറയിച്ചു.

ജസ്റ്റീസ് ടി. സദാശിവന്‍ അദ്ധ്യക്ഷനായുള്ള ബഞ്ചാണ് ഹര്‍ജി തള്ളിയത്.

കൊലപാതകം, കുറ്റകൃത്യം മറച്ചുവെക്കല്‍ ,കുറ്റകത്യം നടത്താന്‍ പ്രേരിപ്പിക്കുക, പോലീസുകാരുടെ കൃത്യ നിര്‍വഹണത്തെ തടസ്സ പെടുത്തുക തുടങ്ങിയ കേസുകളാണ് മണിക്കെതിരെ ചിമത്തിയിട്ടുള്ളത്.

രാഷ്ട്രീയ പ്രേരിതമായ തനിക്കെതിരെ കേസ് എടുത്തിട്ടുള്ളത് സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഇതിനായി ഉപയോഗിച്ചു എന്നുമായിരുന്നു മണിയുടെ വാദങ്ങള്‍. എന്നാല്‍ സുപ്രീം കോടതി ഇതു തള്ളുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top