ഇ. അഹമ്മദ് എംപി അന്തരിച്ചു

ദില്ലി; മുസ്‌ലീം ലീഗ് ദേശീയ പ്രസിഡണ്ടും, എംപിയും മുന്‍കേന്ദ്രസഹമന്ത്രിയുമായ ഇ. അഹമ്മദ് അന്തരിച്ചു. ദില്ലി രാം മനോഹര്‍ലോഹ്യ
ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ച രണ്ടേകാല്‍ മണിയോടെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ പാര്‍ലിമെന്റില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

ഇ അഹമ്മദിന്റെ മക്കളാണ് മാധ്യമങ്ങളെ മരണവാര്‍ത്ത അറിയിച്ചത്. മൃതദേഹം രാവിലെ എട്ടുമണിമുതല്‍ 12 മണിവരെ ദില്ലിയിയെ അദ്ദേഹത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് കേരളത്തിലെത്തിക്കുന്ന മൃതദേഹം കരിപ്പുര്‍ ഹജ്ജ് ഹൗസിലും, കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനത്തിന് വെക്കും.
അദ്ദേഹത്തിന്റെ ജന്‍മദേശമായ കണ്ണുരിലായിരിക്കും ഖബറടക്കം.
മലപ്പുറം പാര്‍ലിമെന്ററി മണ്ഡലത്തില്‍ നിന്നാണ് നിലവില്‍ അദ്ദേഹം ലോകസഭയിലെത്തിയത്. 1991 ല്‍ ആദ്യമായി മഞ്ചേരിയില്‍ നിന്നാണ് അദ്ദേഹം ലോകസഭയിലെത്തുന്നത്. ഒരു തവണ പൊന്നാനിയില്‍ നിന്നും വിജയിച്ചു.

കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ റെയില്‍വേ, വിദേശകാര്യം എന്നീവകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു.

Share news
error: Content is protected !!
Scroll to Top