Section

malabari-logo-mobile

ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തും.

HIGHLIGHTS : റോം: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഇറ്റലി അറിയിച്ചു.

റോം: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഇറ്റലി അറിയിച്ചു. വെള്ളിയാഴ്ച ഇവര്‍ ഇന്ത്യയിലെത്തുമെന്നാണ് ഇറ്റാലിയന്‍ വിദേശമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വോട്ടുചെയ്യാനാണ് ഇവര്‍ ജാമ്യത്തില്‍ പോയത്. കേന്ദ്രസര്‍ക്കാറിന്റെയും സുപ്രീംകോടതിയുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടില്‍ പോയ നാവികര്‍ മുന്‍ തീരുമാനത്തില്‍ നിന്നും മാറി തിരിച്ചെത്തുന്നതായി അറിയിച്ചിരിക്കുന്നത്.

തിരികെയെത്താനുള്ള സുപ്രീം കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇറ്റാലിയന്‍ നാവികരായ മാസിമിലൈനോ ലാത്തോര്‍, സാല്‍വത്തോര്‍ ഗിറോണ്‍ എന്നിവര്‍  മടങ്ങിയെത്തുന്നത്.

sameeksha-malabarinews

ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയല്‍ മാഞ്ചിനി അനുവാദം കൂടാതെ രാജ്യം വിട്ട് പോകാനാവില്ലെന്നും സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി വ്യാഴാഴ്ച പ്രതിരോധമന്ത്രി ജിമ്പവോലോ ഡി പാവോലയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് നാവികരെ തിരിച്ചയക്കാന്‍ തീരുമാനമായത്. ഇന്ത്യക്ക് നല്കിയ വാക്ക് പാലിക്കണമെന്ന നാവികരുടെ താല്‍പര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്.

നയതന്ത്രത്തിലും സൗഹൃദത്തിലും വിശ്വാസമുണ്ടായിരിന്നെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. നാവികര്‍ തിരികെ എത്തിയാല്‍ അക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇറ്റാലിയന്‍ നാവികര്‍ ഇറ്റലിയിലെ സൈനിക വിമാനതാവളത്തില്‍ നിന്നും യാത്ര തിരിച്ചിട്ടുണ്ട്. ഉച്ചയോടെ അവര്‍ ഡല്‍ഹിയിലെത്തുമെന്നാണ് അറിയുന്നത്. നാവികര്‍ക്ക് വധശിക്ഷ നല്കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായി ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി അിറയിച്ചു. അതേസമയം ഇന്ത്യയിലെത്തുന്ന നാവികര്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ താമസിക്കുമെന്നും ഇറ്റാലിയന്‍ വിദേശമന്ത്രാലയം അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!