കോഴിക്കോട് : കോയമ്പത്തുര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റഫോമില്ലാത്തിടത്ത് നിര്‍ത്തിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വ്യഴാഴ്ച രാവിലെ കോഴിക്കോട്ടെത്തയ വണ്ടി മുന്നും നാലും പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലെ പ്ലാറ്റഫോമില്ലാത്ത ലൈനില്‍ പിടിച്ചിടുകയായിരുന്നു.
സിഗ്നല്‍ നല്കുന്നതില്‍ ക്യാബിന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് വന്ന പിഴവാണ് ഇതിനിയാക്കിയതെന്നാണ് പ്രാഥമിക വിവരം.
ട്രെയിന്‍ ഈ ലൈനില്‍ നിര്‍ത്തിയതോടെ കയറാനും ഇറങ്ങാനുമുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി.. തുടര്‍ന്ന് യാത്രക്കാര്‍ സ്‌റ്റേഷന്‍ മാനേജറുടെ മുറിയലെത്തിയ യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ വണ്ടി പിറകോട്ടിടുത്ത് മുന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി നിര്‍ത്ത്. തൂടര്‍ന്ന് 10.50 മണിയോടെയാണ് ട്രയിന്‍ യാത്ര തുടര്‍ന്നത്.
സംബവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ ഉത്തരവിട്ടു.




