ആര്യാടന്റെ വീട്ടിലേക്ക് എഐവൈഎഫുകാര്‍ തള്ളിക്കയറി.

തിരു : വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലേക്ക് എഐവൈഎഫ് പ്രവര്‍ത്തകര്‍ തള്ളിക്കയറി. മന്ത്രിയുടെ കവടിയാറിലെ മന്മോഹന്‍ ബംഗ്ലാവിലേക്കാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇരച്ചുകയറിയത്.

മുദ്രാവാക്യം വിളിയോടെ മതില്‍ ചാടിക്കടന്ന പ്രവര്‍ത്തകര്‍ ബംഗ്ലാവിന്റെ പൂമുഖം വരെയെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പ്രതിഷേധവുമായ പ്രവര്‍ത്തകരെത്തുമ്പോള്‍ മന്ത്രിവീട്ടിലില്ലായിരുന്നു.

Share news
error: Content is protected !!
Scroll to Top