Section

malabari-logo-mobile

ആന്റി ഡീഫേസ്‌മെന്റ്‌ സ്‌ക്വാഡ്‌ നീക്കം ചെയ്‌തത്‌ 2.26 ലക്ഷത്തിലധികം പ്രചാരണ സാമഗ്രികള്‍

HIGHLIGHTS : മലപ്പുറം:ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ്‌ പരസ്യങ്ങള്‍, ചുമരെഴുത്തുകള്‍, കൊടിതോരണങ്ങള്‍ എന്നിവ മാതൃകാപെരുമാറ്റ...

മലപ്പുറം:ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ്‌ പരസ്യങ്ങള്‍, ചുമരെഴുത്തുകള്‍, കൊടിതോരണങ്ങള്‍ എന്നിവ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ആന്റി ഡിഫേസ്‌മെന്റ്‌ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്‌തു. മെയ്‌ എട്ട്‌ വരെ 2,26,348 പ്രചാരണ സാമഗ്രികളാണ്‌ 16 നിയോജക മണ്‌ഡലങ്ങളില്‍ നിന്നായി നീക്കം ചെയ്‌തത്‌. 63 പ്രചാരണ സാമഗ്രികള്‍ മാത്രമാണ്‌ സ്വകാര്യ സ്ഥലത്ത്‌ നിന്നും നീക്കം ചെയ്‌തിട്ടുള്ളത്‌. ബാക്കിയുള്ളവ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചവയാണ്‌. 147 ചുവരെഴുത്തുകള്‍, 79,106 പോസ്റ്ററുകള്‍, 87,596 ബാനറുകള്‍ എന്നിവയും 34,068 മറ്റ്‌ പ്രചാരണ സാമഗ്രികളുമാണ്‌ നീക്കം ചെയ്‌തത്‌.
പൊതു- സ്വകാര്യ സ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യണമെന്ന്‌ ജില്ലാതല ആന്റി ഡിഫേസ്‌മെന്റ്‌ സ്‌ക്വാഡ്‌ മുന്‍കൂര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നും നീക്കം ചെയ്യാത്തവയാണ്‌ അതത്‌ മണ്‌ഡലങ്ങളില്‍ രൂപത്‌ക്കരിച്ച ആന്റി ഡീഫേസ്‌മെന്റ്‌ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നീക്കം ചെയ്‌തത്‌. ഇതിന്‌ വേണ്ടിവരുന്ന ചെലവ്‌ സ്ഥാപിച്ചത്‌ ഏത്‌ സ്ഥാനാര്‍ഥിക്ക്‌ വേണ്ടിയാണോ എന്നത്‌ പരിഗണിച്ച്‌ അവരുടെ തെരഞ്ഞെടുപ്പ്‌ ചെലവില്‍ കൂട്ടുകയും തുക ഈടാക്കുകയും ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!