Section

malabari-logo-mobile

ആന്ധ്രാ, തമിഴ്‌നാട് തീരങ്ങളില്‍് ദുരന്തം വിതയ്ക്കാന്‍ നീലം.

HIGHLIGHTS : ചെന്നൈ: അമേരിക്കന്‍ തീരത്ത് ആള്‍ നാശവും കോടികളുടെ നഷ്ടവും വരുത്തിയ സാന്‍ഡിക്കു പിന്നാലെ

ചെന്നൈ: അമേരിക്കന്‍ തീരത്ത് ആള്‍ നാശവും കോടികളുടെ നഷ്ടവും വരുത്തിയ സാന്‍ഡിക്കു പിന്നാലെ ഇന്ത്യന്‍ തീരങ്ങളില്‍ നാശം വിതയ്ക്കാന്‍ നീലം എത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഈ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും തീരങ്ങളില്‍ കനത്ത നാശനഷ്ടം വരുത്താന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ന്യൂനമര്‍ദ്ധത്തെതുടര്‍ന്ന് തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്.

ശക്തിയായ മഴയി്ല്‍ ഈ സംസ്ഥാനങ്ങളിലെ പല തീരദേശ നഗരങ്ങളും വെള്ളക്കെട്ടുകളായി മാറിയിരിക്കുകയാണ്്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

sameeksha-malabarinews

ഇന്നലെ മുതല്‍ ഈ തീരദേശ ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അവധി പ്രഖ്യാപിച്ചു. തുറമുഖങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

കേരളത്തിലും കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!