Section

malabari-logo-mobile

ആദിവാസി പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ മെഷിന്‍ നല്‍കി മമ്മൂട്ടിയുടെ ചിത്രത്തിന് പൂജ

HIGHLIGHTS : ആദിവാസി യുവതികള്‍ക്ക് തയ്യല്‍ മെഷന്‍ സമ്മാനം നല്‍കി മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് വ്യത്യസ്തമായ തുടക്കം. കമല്‍ സംവിധാനം ചെയ്യുന്ന

mammootty3-776454ആദിവാസി യുവതികള്‍ക്ക് തയ്യല്‍ മെഷന്‍ സമ്മാനം നല്‍കി മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് വ്യത്യസ്തമായ തുടക്കം. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്കാണ് മമ്മൂട്ടി നിര്‍ധരായ ഇരുപത് പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ മെഷിന്‍ സമ്മാനമായി നല്‍കിയത്.

മറയൂരിലെ അംബിക എന്ന പെണ്‍കുട്ടിയ്ക്ക് തയ്യല്‍ മെഷിന്‍ സമ്മാനമായി നല്‍കി മമ്മൂട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ഷെയര്‍ ആന്‍ കെയര്‍ എന്ന സംഘടന മുഖേനയാണ് നിര്‍ധരായ യുവതികളെ തിരഞ്ഞെടുത്തത്.

sameeksha-malabarinews

ഇത്തരം ഒരു ചടങ്ങിലൂടെ തന്റെ ചിത്രത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സംവിധായകന്‍ കമലിന് പുറമെ ഫാസില്‍, ലാല്‍ ജോസ്, വനിതാ കമ്മീഷന്‍ അംഗം പ്രമീളാ ദേവി, സിനിമയുടെ നിര്‍മ്മാതാക്കാളായ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം ഒമ്പത് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് മമ്മൂട്ടിയും കമലും വീണ്ടും ഒന്നിയ്ക്കുന്നത്. ജ്വവല്‍ മേരിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!