Section

malabari-logo-mobile

അസം വീണ്ടും കലാപ ഭൂമിയാകുന്നു.

HIGHLIGHTS : ഗോഹട്ടി : അസാമില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു.

ഗോഹട്ടി : അസാമില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. ബക്‌സ, കൊക്രഝര്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രി 10.30 മണിയോടെ കലാപം പൊട്ടിപ്പുരപ്പെട്ടത്.

ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കുപറ്റുകയും അയാളുടെ വാഹനം ആക്രമികള്‍ തകര്‍ക്കുകയും ചെയ്തു.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് ഈ മേഖലയിലാകെ സൈന്യത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അടുത്തിടെ അസാമിലുണ്ടായ വര്‍ഗീയ കലാപത്തില്‍ ഏഴുപതോളം പേര്‍ കൊല്ലപ്പെടുകയും ലക്ഷകണക്കിനാളുകള്‍ ഇവിടെ നിന്ന് പാലായനം ചെയ്യുകയും ചെയ്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!